തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) 19 പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഒരാൾ സംശയ പട്ടികയിലുണ്ട്.
കുരങ്ങു പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക രോഗവും തിരുവനന്തപുരത് റിപ്പോർട്ട് ചെയ്തു.
നാല് മലേറിയ, 16 എലിപ്പനി, 68 ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. തൃശ്ശൂർ നാട്ടികയിൽ ഡെങ്കിപ്പനി കാരണം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത
ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കാൻ നിർദേശം. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ഉറപ്പാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.
വെള്ളം കെട്ടിനിന്ന് കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ഡ്രൈഡേ ആചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിലും ഇതു തുടരും.
Content Highlights: Kerala health department goes on high alert as 19 new Shigella infections, a case of Monkeypox, and a rare amoebic brain disease are confirmed alongside hundreds of vector-borne cases and a dengue death.
Published: 18 Jun 2026, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented