പ്രസവാനന്തര വിഷാദരോഗത്തിലൂടെ താന്‍ കടന്നുപോയ നാളുകളെപ്പറ്റി തുറന്നുപറഞ്ഞ് ഹോളുവിഡ് താരം ജെന്നിഫർ ലോറൻസ്. പോസ്റ്റ് പോർട്ടം പോലെ ഒരു അവസ്ഥ മറ്റൊന്നില്ല. വളരെ ഏകാന്തമാണതെന്നും അവർ കൂട്ടിച്ചേർത്തു. കാൻ ചലച്ചിത്ര മേളയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

To advertise here,

ഒരു അമ്മ എന്ന നിലയിൽ ഞാൻ സ്വന്തം ജീവിതത്തിൽ ചെയ്തതും കഥാപാത്രമായി ചെയ്തതും തമ്മിൽ എനിക്ക് വേർതിരിക്കാനാവുന്നില്ല. ഹൃദയഭേദകമായിരുന്നു അത്. ഈ സമയത്ത് എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചതേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ് പോർട്ടം പോലെ ഒരു അവസ്ഥ മറ്റൊന്നില്ല. വളരെ ഏകാന്തമാണത്. 

സംവിധായകൻ ലിൻ ചിത്രത്തിലെ ദമ്പതികളെ മൊണ്ടാനയിലേക്ക് മാറ്റുമ്പോൾ അവൾക്ക് അവിടെ ആരുമില്ല. ഇത്തരം സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ഉത്കണ്ഠയും വിഷാദവും നിങ്ങളെ ഒറ്റപ്പെടുത്തും. ഒരു അന്യഗ്രഹജീവിയെപ്പോലെ നിങ്ങൾക്ക് തോന്നും, ജെന്നിഫർ ലോറൻസ് പറഞ്ഞു.

തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് അഞ്ച് മാസം ആയപ്പോഴാണ് ഡൈ മൈ ലവ് എന്ന സിനിമയുടെ ചിത്രീകരണം നടന്നതെന്നും അവർ വ്യക്തമാക്കി. കുട്ടികളുണ്ടാകുന്നതോടെ ജീവിതം മുഴുവൻ മാറുന്നു. ഞാൻ ജോലി ചെയ്യണോ, എവിടെ എപ്പോൾ ജോലി ചെയ്യണം എന്നുള്ള കാര്യങ്ങളിലെല്ലാം അവർ ഇടപെടുന്നു. പല കാര്യങ്ങളും അവർ എന്നെ പഠിപ്പിക്കുന്നു. ഒരു അഭിനേതാവ് ആകണമെങ്കിൽ കുട്ടികൾ ഉണ്ടാകുന്നത് വളരെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം - ജെന്നിഫർ കൂട്ടിച്ചേർത്തു. 

ജെന്നിഫർ ലോറൻസിന്റെ ഡൈ മൈ ലൗ എന്ന ചിത്രം കഴിഞ്ഞ ദിവസം കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അരിയാന ഹാർവിച്ചിന്റെ ഡൗ മൈ ലൗ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.