ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റും സംയുക്തമായി നടത്തിയ ഇന്റർനാഷണൽ ആയുർവേദ ആൻഡ് വെല്ല്‌നെസ് കോൺക്ലേവ് 2026-ന്റെ ഭാഗമായി നൂറോളം വരുന്ന ഇന്റർനാഷണൽ ആയുർവേദ ഡെലിഗേറ്റ്‌സ് കൊച്ചിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആയുർവേദ ഹോസ്പിറ്റലായ സഞ്ജീവനം ആയുർവേദ ആശുപത്രി സന്ദർശിച്ചു. ജർമനി, റഷ്യ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഫാൻസ്, യുകെ, യുക്രൈൻ, അർമേനിയ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഡെലിഗേറ്റ്‌സ് ആയെത്തിയത്. മെഡിക്കൽ ടൂറിസം കമ്പനികളായിട്ടുള്ള ഫിറ്റ് റെയ്സൺ ( ജർമ്മനി ), കോൺകോർഡ് ഗ്രൂപ്പ് ( റഷ്യ), ഐട്രാവെൽ ( യുക്രൈൻ ) ഇതിൽ പങ്കെടുത്തു.
വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള ആയുർവേദ സെന്ററുകളുടെ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ഈ ഗ്രൂപ്പിനെ എവിഎ ഗ്രൂപ്പ് എംഡി ഡോ. എ.വി അനൂപ് സ്വാഗതം ചെയ്തു. തുടർന്ന് ഫെസിലിറ്റി ടൂറും സംഘടിപ്പിച്ചു. ആയുർവേദത്തിൽ ഓരോ രോഗങ്ങളും അതിന്റേതായ സ്‌പെഷ്യാലിറ്റി ഡിപ്പാർട്ടുമെന്റുകളുടെ സഹായത്തോടെ ചികിത്സിക്കുന്ന ഒരു ആശുപത്രി സന്ദർശിക്കാൻ സാധിച്ചതിൽ ഓരോ ഡെലിഗേറ്റ്‌സും സംതൃപ്തരാണ്. സഞ്ജീവനത്തിൽ ജനറൽ മെഡിസിൻ ആൻഡ് ന്യൂറോളജി, ഹോളിസ്റ്റിക് വിമൻസ് ഹെൽത്ത് ആൻഡ് ഗൈനക്കോളജി, എനോറെക്ടൽ ആൻഡ് സ്‌പോർട്‌സ് മെഡിസിൻ, വെൽനെസ് ആൻഡ് പഞ്ചകർമ, ആയുർവേദ പീഡിയാട്രിക്‌സ്, ഒപ്തൽമൊളജി ആൻഡ് ഇഎൻടി എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്
ഫിസിയോതെറാപ്പി സപ്പോർട്ടും തെറാപ്യൂട്ടിക് യോഗ, അക്യുപങ്ചർ സപ്പോർട്ടും പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് അനസ്‌തേഷ്യ സപ്പോർട്ടോടു കൂടിയ വേദനരഹിതമായ ക്ഷരസൂത്ര ചികിത്സയും സഞ്ജീവനത്തിൽ ലഭ്യമാണ്. ഇന്ത്യയുടെ തനത് ചികിത്സ വിധിയായ ആയുർവേദത്തിന്റെ ഉന്നമനത്തിനും പ്രചരണത്തിനും വേണ്ടിയുള്ള ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സഞ്ജീവനം ആയുർവേദ ആശുപത്രി മാനേജ്‌മെന്റും ഓരോ അംഗങ്ങളും പ്രകടിപ്പിച്ചു.
Content Highlights: international ayurveda and wellness conclave 2026
Published: 09 Feb 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented