ന്ത്യയിൽ വിൽക്കുന്ന മിക്ക ഫാർമ-ഗ്രേഡ് പ്രോട്ടീൻ പൗഡറുകളും ഗുണനിലവാരം കുറഞ്ഞതെന്ന് റിപ്പോർട്ട്. മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയർന്ന അളവിൽ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, പല പ്രോട്ടീൻ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഉണ്ടെന്നും ഗവേഷണത്തിൽ പറയുന്നു. 18 മെഡിക്കൽ വേ പ്രോട്ടീൻ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കൽ വേ പ്രോട്ടീൻ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. Peer-reviewed journal Medicine-ൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

To advertise here,

29% പ്രോട്ടീൻ?

100 ഗ്രാം പ്രോട്ടീൻ പൗഡറുകളുടെ പാക്കറ്റിൽ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീൻ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങൾ സംബന്ധിച്ചും ലേബലിൽ നൽകിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു. കേരളത്തിലെ രാജഗിരി ഹോസ്പിറ്റൽ, സിൻസിനാറ്റി സർവകലാശാല (യുഎസ്), അബീർ മെഡിക്കൽ ഗ്രൂപ്പ് (സൗദി അറേബ്യ) എന്നിവിടങ്ങളിലെ ഗവേഷകർ പ്രതിനിധീകരിക്കുന്ന മിഷൻ ഫോർ എത്തിക്സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്‌കെയർ (MESH) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡ് ലൂസിൻ അഞ്ച് ഗ്രാമിൽ കൂടുതൽ ഒരു ഫാർമ-ഗ്രേഡ് പൗഡറുകളിലും കണ്ടെത്താനായില്ല. എന്നാൽ, 44 ശതമാനം ഉത്പ്പന്നങ്ങളിലും രണ്ട് ഗ്രാമിൽ കൂടുതൽ സൂക്രോസ് അല്ലെങ്കിൽ ഫ്രക്ടോസ് അടങ്ങിയിരുന്നു. പല ഉത്പ്പന്നങ്ങളിലും ഹെവി മെറ്റലുകളും അർബുദത്തിന് കാരണമാകുന്ന അഫ്ലാറ്റോക്സിനും കണ്ടെത്തി. അതേസമയം, പ്രോട്ടീന്റെ അളവ് പെരുപ്പിച്ചു കാണിക്കുന്നതിന് പ്രോട്ടീൻ അല്ലാത്ത അമിനോ ആസിഡ് ആയ taurine പലതിലും ഉയർന്ന അളവിൽ ഉണ്ടായിരുന്നു.

ഡോക്ടർമാർക്ക് അറിയാമോ?

“ഈ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ആളുകൾ പ്രോട്ടീൻ പൗഡറുകൾ വിലകൊടുത്ത് വാങ്ങുമ്പോൾ അവർക്ക് ലഭിക്കുന്നത് നിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളാണ്.” പഠനത്തിന്റെ ഭാഗമായ ഡോ. സിറിയക് ആബി ഫിലിപ്സ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഈ ഉത്പ്പന്നങ്ങൾ പതിവായി നിർദ്ദേശിക്കുന്ന പല ഡോക്ടർമാരും അവയുടെ ഗുണനിലവാര പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.