ന്യൂഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ഇതൊരു പുതിയ വൈറസല്ല. രാജ്യത്തെ ജനങ്ങൾ ശാന്തരായിരിക്കണം. 2001-ൽ തിരിച്ചറിഞ്ഞ ഈ വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ പലയിടങ്ങളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'എച്ച്.എം.പി.വി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001-ലാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിയുന്നത്. വർഷങ്ങളായി ഇത് ചംക്രമണം ചെയ്യുന്നുണ്ട്. വായുവിലൂടെയാണ് എച്ച്.എം.പി.വി പടരുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കും. തണുപ്പുകാലങ്ങളിലാണ് വൈറസ് കൂടുതൽ പടരുക', നഡ്ഡ പറഞ്ഞു.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഗോളതലതത്തിൽ വൈറസ് ഇതിനോടകം ചംക്രമണത്തിലാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. രോഗമുണ്ടാക്കാൻ സാധ്യതയുള്ള ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്നും ഐസിഎംആർ വ്യക്തമാക്കി.
ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: HMPV not a new virus, no reason to worry, says nadda
Published: 06 Jan 2025, 08:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented