ലോകത്തെ വിറപ്പിച്ച ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ സംബന്ധിച്ച പല കഥകളും ഇന്നത്തെ കാലത്ത് പ്രചാരത്തിലുണ്ട്. ഇദ്ദേഹം സ്വർഗാനുരാഗിയാണ് എന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള അഭ്യൂഹങ്ങളിലൊന്ന്. ഹിറ്റ്‌ലറിന് ചെറിയ ലിംഗവും ഒരു വൃഷണവുമായിരുന്നുവെന്നും കഥകളുണ്ട്. ഇപ്പോഴിതാ, ഈ കഥകളില്‍ പലതും സ്ഥിരീകരിച്ചുകൊണ്ട് ഒരു ഡിഎന്‍എ പഠനം പുറത്തുവന്നിരിക്കുകയാണ്.
'Hitler's DNA: Blueprint of a Dictator' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണമെന്താണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിറ്റ്‌ലര്‍ സ്വയം വെടിവെച്ച് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സോഫയില്‍ പറ്റിയിരുന്ന ഒരു രക്തസാംപിളാണ് ഗവേഷണങ്ങള്‍ക്ക് വഴി തുറന്നത്. ഇവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍നിന്ന് ഹിറ്റ്‌ലറിന് ജനിതക രോഗമായ കാള്‍മാന്‍ സിന്‍ഡ്രോം ഉണ്ടായിരുന്നതായി ഗവേഷകര്‍ സ്ഥിരീകരിക്കുന്നു. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ അളവിനും വലിപ്പം കുറഞ്ഞ ജനനേന്ദ്രിയത്തിനും ഈ അസുഖം കാരണമായേക്കുമെന്നും ഈ അവസ്ഥ ഹിറ്റ്ലറിന് ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ പറയുന്നു.
എന്താണ് കാൾമൻ സിൻഡ്രോം?
പ്രായപൂർത്തിയാകുന്നതിനെയും ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെയും ബാധിക്കുന്ന ഒരു അപൂർവ ജനിതക അവസ്ഥയാണ് കാൾമൻ സിൻഡ്രോം. ഈ അവസ്ഥ ബാധിച്ചവർക്ക് GnRH ഹോർമോൺ ഇല്ലാത്തതിനാലോ അല്ലെങ്കിൽ വളരെ കുറവായതിനാലോ സ്വാഭാവികമായി പ്രായപൂർത്തിയാകുന്നതിൽ പ്രശ്നങ്ങളുണ്ടാകുന്നു. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് anosmia-ആണ്. അതായത് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ.
വളരെ അപൂർവമായി മാത്രമാണ് ആളുകളിൽ ഈ രോഗം ബാധിക്കുന്നത്. 30,000 പുരുഷന്മാരിൽ ഒരാളും 1,25,000 സ്ത്രീകളിൽ ഒരാളും മാത്രമാണ് രോഗബാധിതരാകാനുള്ള സാധ്യതയുള്ളതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
രോഗലക്ഷണങ്ങൾ
- ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥ
- വളർച്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ
- ചിലരിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ, ദന്ത പ്രശ്നങ്ങൾ
- ഒരു വൃക്ക ഇല്ലാതിരിക്കുന്ന അവസ്ഥ
പുരുഷന്മാരിൽ കാണുന്ന ലക്ഷണങ്ങൾ
- പ്രായപൂർത്തിയാകാൻ വൈകുക
- മുഖത്തും ശരീരത്തും വളരെ കുറഞ്ഞ രോമവളർച്ച
- ചെറിയ വൃഷണങ്ങൾ അല്ലെങ്കിൽ ലിംഗം
സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ
- സ്തനവളർച്ച ഇല്ലാതിരിക്കുക
- ആർത്തവം ഉണ്ടാകാതിരിക്കുക
രോഗനിർണയം
- ഹോർമോൺ ബ്ലഡ് ടെസ്റ്റ്.
- ഗന്ധം തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കാം.
- ഗന്ധവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഘടനകളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ എംആർഐ സ്കാൻ.
ചികിത്സ
- ഹോർമോൺ തെറാപ്പി: (പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകൾക്ക് ഈസ്ട്രജൻ/പ്രൊജസ്റ്ററോൺ)
- സ്വന്തമായി കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഹോർമോൺ കുത്തിവയ്പ്പുകൾ അല്ലെങ്കിൽ pulsatile GnRH therapy.
Content Highlights: New DNA analysis suggests Hitler had Kallmann Syndrome, a genetic disorder impacting puberty and smell. Discover more about this rare condition.
Published: 17 Nov 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented