ക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോ​ഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

To advertise here,

കാൽവിരലുകളിലെ വേദന
ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് പെരുവിരലിൽ പെട്ടെന്നുണ്ടാകുന്ന വേദന. എന്നാൽ, പലപ്പോഴും ഈ വേദന വിരലിൽ മാത്രം ഒതുങ്ങുന്നതല്ല.  യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ഉപ്പൂറ്റിയിൽ അടിഞ്ഞുകൂടാനും സാധ്യതയുണ്ട്. കഠിനമായ വേദനയ്ക്ക് ഇത് കാരണമായേക്കും. കാൽ നിലത്തുവയ്ക്കാനോ ഷൂസ് ധരിക്കാനോ സാധിക്കാത്തവിധം വേദനയുണ്ടെങ്കിൽ അത് സാധാരണ പ്രശ്നമല്ലെന്ന് തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണം. 

വിരലുകളിൽ നീർക്കെട്ട്
രാവിലെ എഴുന്നേൽക്കുമ്പോൾ വിരലുകൾ വീർത്തിരിക്കുന്നതും ചുവന്നിരിക്കുന്നതും ഉയർന്ന യൂറിക് ആസിഡ് അളവിന്റെ ലക്ഷണമായിരിക്കാം. സന്ധികൾക്ക് മുകളിലുള്ള ചർമം തിളക്കമുള്ളതോ തൊടുമ്പോൾ ചൂടുള്ളതോ ആയി തോന്നിയേക്കാം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം വഷളാകാൻ സാധ്യതയുണ്ട്. 

കൈകാലുകളിൽ മരവിപ്പ്
ഉയർന്ന യൂറിക് ആസിഡ് സന്ധികൾക്ക് പുറമെ അവയ്ക്ക് ചുറ്റുമുള്ള ഞരമ്പുകളേയും ബാധിച്ചേക്കാം. ഇത് കൈകളിലും കാലുകളിലും മരവിപ്പോ, സൂചി കുത്തുന്നത് പോലുള്ള തോന്നലുകൾക്കോ കാരണമാകും. സാധാരണ രാത്രികളിലാണ് ഈ ലക്ഷണങ്ങൾ വഷളാകുന്നത്. രാത്രികളിൽ കൈകാലുകൾ പതിവിലും കൂടുതൽ മരവിക്കുന്നതായി തോന്നുന്നെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്. 

ചലനശേഷി കുറയുക
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകും.  കാലക്രമേണ, ഇത് സന്ധികളുടെ ചലശേഷയിയേയും ബാധിക്കുന്നു. എഴുതുന്നതിനും, പാത്രങ്ങൾ തുറക്കുന്നതിന്, നടക്കുന്നതിനുപോലും ചിലപ്പോൾ ബുദ്ധിമുട്ടുകൾ തോന്നിയേക്കാം. പ്രത്യേകിച്ച് മറ്റ് കാരണങ്ങളില്ലാതെ സന്ധികൾക്ക് ചലനശേഷി നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. 

സന്ധിവേദന
കാൽമുട്ടിലേയും കൈമുട്ടിലേയും സന്ധിവേദനയും മുറുക്കവും ഉയർന്ന യൂറിക് ആസിഡ് അളവുമായി അടുത്ത് നിൽക്കുന്നതാണ്. രാവിലെ ഉണരുമ്പോഴോ കുറച്ചുനേരം ഒരേയിരിപ്പ് ഇരുന്നതിന് ശേഷമോ ഇങ്ങനെ അനുഭവപ്പെടാം. സന്ധികൾ മരവിച്ചതായും അനുഭവപ്പെടാം. ഈ മുറുക്കത്തിനുപുറമേ സന്ധി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ ചെറുതായി കൂടിവരുന്ന ഒരു വേദനയുമുണ്ടാകാം. പ്രായത്തിന്റേതാണെന്ന് വിചാരിച്ച് പലപ്പോഴും അവ​ഗണിക്കുന്ന ഈ ലക്ഷണങ്ങൾ യൂറിക് ആസിഡിന്റെ വർധനവുമായി ബന്ധപ്പെട്ടതാകാം.