ക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. സാധാരണ, തുടക്കസമയത്ത് ഈ അവസ്ഥ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ഈ പ്രശ്നം ചികിത്സിക്കാതിരുന്നാൽ അത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോ​ഗത്തിനും കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

To advertise here,

സന്ധിവേദന
പാദങ്ങളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് സന്ധികളെ ബാധിക്കുന്ന പെട്ടെന്നുള്ളതും കഠിനവുമായ വേദനയാണ്. ഈ വേദന സാധാരണയായി പെട്ടെന്നാണ് ഉണ്ടാകുന്നത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി ഈ വേദനയുണ്ടാകുന്നത്. മറ്റ് കാൽവിരലുകളിലോ, കണങ്കാലിലോ, പാദത്തിന്റെ മധ്യഭാഗത്തോ വേദനയുണ്ടാകാനും സാധ്യതയുണ്ട്. ഈ വേദന രൂക്ഷമാകാൻ സാധ്യതയുണ്ട്. ഈ രീതിയിൽ വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. 

സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീർവീക്കവും
സന്ധിക്ക് ചുറ്റുമുള്ള ഭാ​ഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക്  ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോൾ ചൂട് അനുഭവപ്പെടുകയും വേദനയുണ്ടാകുകയും ചെയ്യുന്നു. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ശരീരത്തിൽ പ്രവേശിക്കുന്നതോടെ, നമ്മുടെ രോഗപ്രതിരോധ സംവിധാനം ഈ പദാർഥത്തെ ഒരു പരിക്കായി കണക്കാക്കുന്നു. ഇതാണ് വീക്കത്തിന് കാരണമാകുന്നത്. ആദ്യ വേദനയായി തുടങ്ങുന്ന പ്രശ്നം പിന്നീട് നീർവീക്കം, ചുവപ്പ് എന്നിവയിലേക്ക് മാറുന്നു. സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങൾ. ഇത് രോ​ഗനിർണയം വൈകാനും കാരണമാകുന്നു. 

പാദങ്ങളിൽ മുറുക്കം അനുഭവപ്പെടുന്നത്
നീർക്കെട്ടുള്ള സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് സന്ധികൾക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്നത്തിലാകുന്നു. ചെറിയ തോതിൽ എവിടെയങ്കിലും തട്ടുന്നതുപോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ വിഷയം ​ഗുരുതരമാകാൻ സാധ്യതയുണ്ട്. 

പാദങ്ങളിൽ കാണുന്ന മുഴ
ഗൗട്ട് ദീർഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികൾക്ക് സമീപം ചർമത്തിനടിയിൽ കട്ടിയുള്ള മുഴകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ ചേർന്നതാണ് ടോഫി. ടോഫി സാധാരണയായി കാൽവിരലുകൾക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോ​ഗ്യത്തെ ഇത് ബാധിക്കും.