അമേരിക്കയിൽ വീണ്ടും ഹിബ് ഡിസീസ് വ്യാപനം. ഒരിക്കൽ നിയന്ത്രിക്കപ്പെട്ടിരുന്ന ഹിമോഫിലസ് ഇൻഫ്ലുവൻസ ടൈപ് ബി എന്ന ഹിബ് ഡിസീസ് ആണ് വീണ്ടും കുട്ടികളിൽ പടർന്നുകൊണ്ടിരിക്കുന്നത്. വാക്സിനേഷൻ നിരക്കുകൾ കുറഞ്ഞതോടെയാണ് രോഗനിരക്കുകൾ കൂടിയത്.
1980-കളിൽ ഹിബ് വാക്സിൻ കണ്ടെത്തുന്നതിന് മുമ്പുവരെ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് കാരണമായിരുന്ന രോഗമാണിത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ & പ്രിവൻഷന്റെ ഡേറ്റ പ്രകാരം അമേരിക്കയിൽ പ്രതിവർഷം ഇരുപതിനായിരത്തോളം കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഇതിൽ ആയിരത്തോളം പേരുടെ മരണത്തിനും നിരവധി കുട്ടികളിൽ കേൾവിക്കുറവ്, മസ്തിഷ്കത്തിന് തകരാർ, വികസന വൈകല്യങ്ങൾ തുടങ്ങിയവയ്ക്കും കാരണമാകുന്നുണ്ട്.
പ്രതിരോധിക്കാവുന്ന രോഗമായിരുന്നിട്ടും വാക്സിനിൽ വിട്ടുവീഴ്ച വരുത്തിയതാണ് രോഗനിരക്ക് കൂട്ടിയത്. സാമൂഹികമാധ്യമത്തിലൂടെ വാക്സിനേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ, ഇമ്മ്യൂണൈസേഷനിൽ വിട്ടുവീഴ്ച ചെയ്യൽ, വാക്സിൻ പ്രതിരോധം തുടങ്ങിയവ ഹിബ് ഡിസീസ് വ്യാപനത്തിന്റെ ആക്കംകൂട്ടി.
കടുത്ത പനി, ശ്വാസതടസ്സം, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ മരണകാരണമായേക്കാം.
മെനിഞ്ചൈറ്റിസ്, ന്യുമോണിയ, എപ്പിഗ്ലോടൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഹിബ് ഡിസീസിന്റെ സങ്കീർണതകൾ.
രണ്ടാംമാസം മുതൽ ആരംഭിക്കുന്ന വാക്സിനേഷൻ ഡോസുകളാണ് ഹിബ് ഡിസീസിന് നൽകുന്നത്. കൃത്യസമയത്ത് വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
Content Highlights: Rising Hib disease cases in 2026 linked to lower childhood immunization rates., Hib bacteria can cause severe complications like meningitis, pneumonia, and permanent disabilities.
Published: 13 Apr 2026, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented