"പ്രായമായി, ഇനി വിശ്രമിക്കാം...' 65 വയസ്സ് കഴിഞ്ഞവരിൽ പലരും ഇങ്ങനെ പറയാറുണ്ട്. എന്നാൽ വിശ്രമം മാത്രം ആരോഗ്യത്തിന് മതിയാകില്ല. ശരിയായ രീതിയിൽ ശരീരം ചലിപ്പിക്കുന്നത് ആരോഗ്യകരമായ വാർധക്യത്തിനുള്ള പ്രധാന വഴിയാണ്. വയ സ്സാകുമ്പോൾ പേശികളും അസ്ഥികളും ദുർബലമാകുന്നത് സ്വാഭാവികമാണ്. ദിവസേന ലളിതമായ വ്യായാമങ്ങൾ പോലും ഈ മാ റ്റങ്ങളെ മന്ദഗതിയിലാക്കും. ശരീര ചലനങ്ങൾ എളുപ്പമാകുകയും ദിവസേനയുള്ള കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുകയും
ചെയ്യും. നടക്കൽ പോലുള്ള വ്യായാമങ്ങൾ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളും സ്ട്രോക്കും ഒഴിവാക്കാനും സഹായിക്കുന്നു. പ്രമേഹവും കൊളസ്ട്രോളും നി യന്ത്രണത്തിൽ നിർത്താനും ഇത് സഹായകരമാണ്. ശാരീരിക ചലനം തലച്ചോറിനും ഗുണകരമാണ്. ഓർമശക്തിയും ശ്രദ്ധയും മെച്ചപ്പെടുകയും ഡിമൻഷ്യ പോലുള്ള പ്രശ്നനങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. ഇതെല്ലാം വാർധക്യത്തിലേക്കെത്തുന്നവർ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ചലനമുള്ളവർക്ക് മാനസിക സമ്മർദം കുറയും, ഉറക്കം മെച്ചപ്പെടും, ആത്മവിശ്വാസം വർധിക്കും... ഇതാണ് ഏറെ പ്രധാനപ്പെട്ട കാര്യം, അതോടൊപ്പം ബാലൻസ് വ്യായാമങ്ങൾ ശരീരത്തിൻ്റെ സ്ഥിരത കൂട്ടി വീഴ്ച യും പരിക്കുകളും കുറയ്ക്കുന്നു. ദിവസേനയുള്ള കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുന്നതോടെ ആശ്രയം കുറയുകയും ജീവിത ഗുണമേന്മ ഉയരുകയും ചെയ്യും.
വാർധക്യത്തിലേക്കെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പലരും ചോദിക്കാറുണ്ട്. നിസ്സാരമായ ചില കാര്യങ്ങൾ മുടക്കം കൂടാതെ ചെയ്യുകയാണ് ഇതിൽ പ്രധാനം. കഴിയുമെങ്കിൽ ദി വസവും 30 മിനിറ്റ് നടക്കുക. ആഴ്ചയിൽ 2-3 ദിവസം ലഘുവ്യായാമം ചെയ്യാനും മറക്കരുത്. യോഗ, സ്ട്രെച്ചിങ്, ബാലൻസ് പരിശീലനം എന്നിവയൊക്കെ ചെയ്യണം.
വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. പതുക്കെ ആരംഭിക്കുക. ശരീരാവസ്ഥ അനുസരിച്ച് തിരഞ്ഞെടുക്കുക. ആവശ്യമായാൽ ഡോക്ടറുടെ ഉപദേശം തേടുക എന്നിവയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചുരുക്കത്തിൽ പ്രായമായാൽ ചലനം കുറയ്‌ക്കേണ്ടതല്ല, ശരിയായ രീതിയിൽ വർധിപ്പിക്കേണ്ടതാണ് എന്ന തിരിച്ചറിവ് വരണം. ജീവിതത്തിന്റെ ഏതു പ്രായത്തിലായാലും ദിവസേനയുള്ള ചെറിയ ശീലങ്ങൾ നിങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എപ്പോഴും ഓർക്കണം.
നോർത്ത് പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽ ഫാമിലി മെഡിസിൻ ആൻഡ് ജെറിയാട്രിക്സ് വിഭാഗം കൺസൾട്ടൻറ് ആണ് ലേഖിക.
Content Highlights: Regular movement slows muscle and bone degradation in seniors., Daily walking helps control blood pressure, diabetes, and cholesterol.
Published: 16 May 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented