അഭിനയത്തിനും ജീവിതശൈലിക്കും ഒരേപോലെ ആരാധകരുള്ള താരമാണ് ജെനീലിയ ഡിസൂസ. ഭക്ഷണക്രമത്തിൽ വീഗൻ രീതി പിന്തുടരുന്ന ജെനീലിയ കുട്ടികളുടെ ഭക്ഷണത്തിൽ നെയ്യിന്റെ പങ്കിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു. താരദമ്പതികളായ ജെനീലിയയ്ക്കും റിതേഷ് ദേശ്മുഖിനും രണ്ട് ആൺകുട്ടികളാണ് ഉള്ളത്.
സോഹ അലി ഖാന്റെ യുട്യൂബ് പോഡ്കാസ്റ്റിലാണ് പരമ്പരാഗത കൊഴുപ്പടങ്ങിയ ഭക്ഷണവും പുതിയ തലമുറയിലെ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ജെനീലിയ സംസാരിച്ചത്. കുടുംബപരമായി കൊളസ്ട്രോളിന്റെ പ്രശ്നമുള്ളത് കാരണമാണ് ജെനീലിയ ഭക്ഷണത്തിൽ നെയ്യിന്റെ ഉപയോഗം കുറയ്ക്കാമെന്ന് തീരുമാനിച്ചത്. കൂടാതെ വ്യക്തിപരമായ അനുഭവവും ഈ തീരുമാനത്തെ പിന്തുണച്ചതായി നടി കൂട്ടിച്ചേർത്തു.
‘നെയ് ഒരിക്കലും എന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമായിരുന്നില്ല. കുടുംബത്തിലുള്ള കൊളസ്ട്രോൾ പ്രശ്നത്തെക്കുറിച്ച് എനിക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു. അതിരുവിടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല’. ജെനീലിയ പറഞ്ഞു. ഈ തീരുമാനം കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനെയും സ്വാധീനിച്ചു.
തനിക്ക് ആദ്യം ചെറിയ തോതിൽ വെണ്ണയും നെയ്യും കഴിക്കുന്നത് ഇഷ്ടമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ഇത് രണ്ടും പൂർണമായി ഉപേക്ഷിച്ചപ്പോൾ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്നും ജെനീലിയ പങ്കുവെച്ചു. കർശനമായിട്ടുള്ള ഒരു തീരുമാനം എന്നതിനേക്കാൾ മിതത്വത്തോടുള്ള താരത്തിന്റെ ഇഷ്ടത്തേയാണ് ഇത് സൂചിപ്പിക്കുന്നത്.
കുട്ടികളുടെ ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ അവരുടെ ധമനികൾ അടയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് താരം അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ഭക്ഷണശീലം ചെറുപ്പത്തിൽ തന്നെ രൂപപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം ഈ അവസരത്തിൽ വ്യക്തമാക്കി. ആദ്യം ചില ഭക്ഷണസാധനങ്ങൾ അമിതമായി നൽകിയശേഷം പിന്നീട് അവർ അണിതവണ്ണമില്ലാത്തവരും പിന്നീട് ജിമ്മിൽ പോകുന്നവരുമാകണം എന്ന് ആഗ്രഹിക്കാൻ സാധിക്കില്ല. ജെനീലിയ പറഞ്ഞു.
Content Highlights: Genelia D`Souza discusses her vegan diet, ghee in children`s meals, and her family`s health choices. Learn about her approach to healthy eating for kids.
Published: 06 Jan 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented