തലച്ചോറിന്റെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്. എന്നാൽ, നമ്മളിൽ പലരുടേയും ദിനചര്യകൾ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചാലോ?. അതേ, മിക്കവരും നിരുപദ്രവകരമെന്ന് കരുതുന്ന ചില ശീലങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുകയാണ്. ഇവ ഓർമക്കുറവിനും രോഗങ്ങൾക്കും കാരണമായേക്കാം.
മൂന്ന് ഭക്ഷണങ്ങൾ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് ന്യൂറോസർജൻ ഡോ. രവിഷ് സുങ്കര. ഒരു ന്യൂറോസർജൻ എന്ന നിലയിൽ തലച്ചോറിന്റെ ആരോഗ്യത്തിനായി താൻ ഒഴിവാക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഇവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുകയും ഈ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം
ട്രാൻസ് ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ഒഴിവാക്കേണ്ടവയിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്നാണ് ഡോക്ടർ പറയുന്നത്. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ, പാക്കേജഡ് സ്നാക്ക്സ് എന്നിവ ഒഴിവാക്കണം. അവ തലച്ചോറിൽ ഇൻഫ്ലമേഷന് കാരണമാക്കും. വിവിധ പഠനങ്ങളും ഇതു ശരിവയ്ക്കുന്നു. 2014-ൽ, Sciencedirect.com-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഡിമെൻഷ്യ അടക്കമുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
മധുരം അടങ്ങിയ പാനീയങ്ങൾ
മധുരം ധാരാളമായി അടങ്ങിയിട്ടുള്ള പാനീയങ്ങളും തലച്ചോറിനെ ബാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഉയർന്ന അളവിലുള്ള മധുരം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർധിക്കാൻ കാരണമാകും. ഇത് കാലക്രമേണ തലച്ചോറിനെ ബാധിക്കുന്ന രീതിയിലേക്ക് ഉയർന്നേക്കാം. 2023-ൽ Sciencedirect.com-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് മധുരമുള്ള പാനീയങ്ങൾ തലച്ചോറിൽ ഇൻഫ്ലമേഷന് കാരണമാകുന്നു. ഇത് ഓർമക്കുറവിനും നാഡീസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും വർധിപ്പിക്കും. ഈ പാനീയങ്ങൾ പതിവായി കുടിക്കുന്നത് വൈജ്ഞാനികശേഷി കുറയുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നതിനും കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
അമിതമായി സംസ്കരിച്ച ഭക്ഷണം
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളെയാണ് മറ്റൊരു വില്ലനായി ഡോക്ടർ ചൂണ്ടിക്കാട്ടിയത്. അമിതമായി സംസ്കരിച്ച ഭക്ഷണം കുടൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യം നമ്മൾ കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര, കൃത്രിമ അഡിറ്റീവുകൾ എന്നിവ ചേർത്തതാണ് അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. 2018-ൽ Pmc.ncbi.nlm.nih.gov-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇത്തരം ഭക്ഷണങ്ങൾ ഇൻഫ്ലമേഷൻ, ഓക്സിഡേറ്റീവ് സ്ട്രെസ്സ്, മറ്റ് രോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നതായും പറയുന്നു.
Content Highlights: Neurosurgeon Reveals 3 Foods Seriously Harming Your Brain
Published: 14 Jul 2025, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented