തൃശ്ശൂർ: ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ ഏറെ വിൽപ്പനയുള്ള ബ്രാൻഡുകളിൽപോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ പരിശോധനകൾ കൂടുതൽ ശക്തമാക്കി.
ആമാശയസംബന്ധമായ അസുഖങ്ങൾക്കുള്ള പാൻ 40 മരുന്നിന്റെ ബിഹാറിൽനിന്നുള്ള സാമ്പിളാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ഈ ബാച്ച് മരുന്നുണ്ടാക്കിയിട്ടില്ലെന്ന് ബ്രാൻഡിന്റെ നിർമാതാക്കൾ രേഖാമൂലം അധികൃതരോട് വ്യക്തമാക്കി. അണുബാധയ്ക്കെതിരേയുള്ള അമോക്സിസിലിനും ക്ലോവുനിക് ആസിഡും ചേർന്ന ഓഗ്മെന്റിൻ 650 മരുന്നിന്റെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്നുള്ള സാമ്പിളും വ്യാജനാണെന്ന് കണ്ടെത്തി. ഇതിന്റെ നിർമാതാക്കളും ഈ ബാച്ച് ഉണ്ടാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.. രണ്ടു കേസുകളിലും കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
നിർമാതാക്കളാരാണെന്നും മരുന്നിന്റെ പാർശ്വഫലമെന്തൊക്കെയാണെന്നുമുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ട് സംസ്ഥാനത്തും വ്യാജമരുന്നുകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഡ്രഗ്സ് കൺട്രോൾ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Content Highlights: fake medicines central drugs control organization
Published: 06 Jan 2025, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented