
ന്യൂഡല്‍ഹി: കോവിഡില്‍നിന്ന് രക്ഷനേടാനുള്ള മികച്ച പ്രതിവിധി മുഖാവരണമാണെന്ന് ലോകാരോഗ്യ സംഘടനയിലെ(ഡബ്‌ള്യു.എച്ച്.ഒ.) ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍.
രാത്രികര്‍ഫ്യൂവിലൂടെ രോഗവ്യാപനം തടയാനാകുമോയെന്ന കാര്യത്തില്‍ ശാസ്ത്രീയ അടിത്തറയില്ല. ഫലപ്രദമാണെന്നതിന് തെളിവുമില്ല. ബൂസ്റ്റര്‍ ഡോസ് ഫലംചെയ്യും. ഇതിനായി ഒരേ വാക്‌സിനോ വ്യത്യസ്ത വാക്‌സിനോ ഉപയോഗിക്കാമെന്നും അവര്‍ പറഞ്ഞു.
കോവോവാക്‌സ് ബൂസ്റ്ററായി ഉപയോഗിക്കാനുള്ള പരീക്ഷണത്തിലാണ്. കോര്‍ബിവാക്‌സിന് പരീക്ഷണാനുമതി ലഭിച്ചിട്ടില്ല. ഏതു രാജ്യത്ത് ഉപയോഗിക്കുന്നെന്നതനുസരിച്ച് ബൂസ്റ്ററിന്റെ പ്രതിരോധശേഷിയില്‍ വ്യത്യാസമുണ്ടാകാമെന്ന് ഡബ്‌ള്യു.എച്ച്.ഒ. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബൂസ്റ്ററില്‍ അന്തിമതീരുമാനം രാജ്യങ്ങളിലധിഷ്ഠിതമാണ്.
വാക്‌സിനേഷന്‍ വേഗത്തിലാക്കുകയും കുത്തിവെപ്പ് എടുത്തവരില്‍ മരണമുണ്ടായാല്‍ അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ശേഖരിക്കുകയും വേണം. പ്രായമായവര്‍ക്കും രോഗസാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണം. എന്നാല്‍, എല്ലാ ആളുകള്‍ക്കും ബൂസ്റ്ററിന്റെ ആവശ്യമുണ്ടെന്നുള്ളതിന് ശാസ്ത്രീയതെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകും. ചില നഗരങ്ങളില്‍ കേസുകളില്‍ ക്രമാതീതമായി കൂടുന്നത് ഇതിന് തെളിവാണ്. എന്നാല്‍, ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കടുത്തജാഗ്രതയാണ് വേണ്ടത്. വൈറസ്വ്യാപനം തടയാന്‍ ശാസ്ത്രീയപദ്ധതികള്‍ അവലംബിക്കണം.
വൈറസിന്റെ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ശാസ്ത്രീയ അഭിപ്രായങ്ങള്‍ ഭരണകര്‍ത്താക്കള്‍ തേടണം. സമ്പൂര്‍ണ അടച്ചിടല്‍ അശാസ്ത്രീയമാണ്. സ്‌കൂളുകളാകണം അവസാനം അടയ്‌ക്കേണ്ടതും ആദ്യം തുറക്കേണ്ടതും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കും -അവര്‍ പറഞ്ഞു.
Content Highlights: Face mask is must says WHO chief scientist Dr. Soumya swamynathan
Published: 01 Jan 2022, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented