കൊച്ചി: കടുത്ത ശ്വാസതടസ്സവുമായെത്തിയയാളുടെ ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയുടെ (55) ശ്വാസകോശത്തിൽനിന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ നാലു സെന്റിമീറ്ററോളം വലുപ്പമുള്ള പാറ്റയെയാണ് നീക്കം ചെയ്തത്.
രണ്ടു ദിവസം മുൻപാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്നാണ് രോഗി ആശുപത്രിയിലെത്തിയത്. എക്സ്റേ എടുത്തു നോക്കിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടില്ല.
പിന്നീട് വിശദപരിശോധനയിലാണ് ശ്വാസകോശത്തിൽ പാറ്റയെ കണ്ടതെന്ന് അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ഹെഡ് ഡോ. ടിങ്കു ജോസഫ് പറഞ്ഞു.
രോഗിക്ക് ട്രക്കിയോസ്ടമിയുടെ ഭാഗമായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഇതിലൂടെ പാറ്റ ശ്വാസകോശത്തിലെത്തിയതാകാമെന്നാണ് കരുതുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
Content Highlights: doctors remove cockroach from mans lungs
Published: 01 Mar 2024, 04:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented