കോവിഡ് പരിശോധനയ്ക്കുള്ള മാർ​ഗനിർദേശങ്ങൾ ഇവയാണ് .

To advertise here,

കോവിഡ് പരിശോധനയുടെ ഉദ്ദേശം 

  • രോ​ഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുകയും നിരീക്ഷണത്തിലാക്കുകയും പരിചരണം നൽകുകയും ചെയ്യുക.
  • 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോ​ഗങ്ങൾ (പ്രമേഹം, രക്താതിമർദം, ​ഗുരുതര ശ്വാസകോശ രോ​ഗം, വൃക്കരോ​ഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും ഉള്ള രോ​ഗബാധ നേരത്തെ കണ്ടെത്തി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക. 

ആരെയൊക്കെ പരിശോധിക്കണം?

എ. പൊതുവിൽ

  • ചുമ, പനി, തൊണ്ടവേദന, രുചി നഷ്ടപ്പെടുക, മണം നഷ്ടപ്പെടുക, ശ്വാസമെടുക്കാൻ പ്രയാസമോ മറ്റ് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ
  • ലബോറട്ടറി പരിശോധനയിലൂടെ രോ​ഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള അപകടസാധ്യത കൂടിയവർ(60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോ​ഗങ്ങൾ- പ്രമേഹം, രക്താതിമർദം, ​ഗുരുതര ശ്വാസകോശ രോ​ഗങ്ങൾ, വൃക്കരോ​ഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും
  • രാജ്യാന്തര യാത്രകൾ നടത്തുന്നവർ(രാജ്യം അനുശാസിക്കുന്ന തരത്തിൽ)
  • വിമാനത്താവളം, തുറമുഖം, രാജ്യാതിർത്തി പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാർ

ബി. ആശുപത്രിയിൽ

താഴെ പറയുന്ന കാര്യങ്ങൾ പരി​ഗണിച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് കോവിഡ് പരിശോധന നിർദേശിക്കാവുന്നതാണ്. 

  • പരിശോധിച്ചിട്ടില്ല എന്ന കാരണത്താൽ അടിയന്തര ശസ്ത്രക്രിയകളും പ്രസവവും ഉൾപ്പടെയുള്ള പ്രൊസീജിയറുകൾ താമസിപ്പിക്കരുത്. 
  • പരിശോധനാ സംവിധാനം ഇല്ല എന്ന കാരണത്താൽ രോ​ഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യരുത്. സാമ്പിൾ ശേഖരിക്കാനും പരിശോധന നടത്തുന്ന ലബോറട്ടറിയിലേക്ക് എത്തിക്കുവാനും ഉള്ള സൗകര്യം എല്ലാ ആരോ​ഗ്യസ്ഥാപനങ്ങളിലും ഉണ്ടാകണം. 
  • രോ​ഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത, ശസ്ത്രക്രിയയോ മറ്റ് പ്രൊസീജിയറുകളോ ചെയ്യുന്ന രോ​ഗികൾ, പ്രസവത്തിനായി പ്രവേശിക്കപ്പെട്ടിട്ടുള്ള ​ഗർഭിണികൾ എന്നിവരെ നിർദേശിക്കപ്പെടുന്നില്ല/ ലക്ഷണങ്ങൾ ഇല്ല എങ്കിൽ പരിശോധിക്കേണ്ടതില്ല. 
  • ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോ​ഗികൾക്ക് ആഴ്ചയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ പരിശോധിക്കേണ്ടതില്ല. 

കടപ്പാട്: ആരോ​ഗ്യ കുടുംബക്ഷേമ വകുപ്പ് കേരളസർക്കാർ

Content Highlights: Covid19 test new guidelines by kerala health department