ചൈനയിൽ കോവിഡ് നിരക്കുകൾ കുത്തനെ ഉയരുന്നു; വീണ്ടും അടച്ചിടലും കടുത്ത നിയന്ത്രണങ്ങളും 


Photo:AP

ബെയ്ജിങ്: ചൈനയിൽ കോവിഡ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരുകയാണ്. പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനെതിരെ ജനരോഷം ആളിക്കത്തുന്നുമുണ്ട്. വ്യാഴാഴ്ചയിലെ കണക്കുകൾ പ്രകാരം 24,028 പേർക്കാണ് കോവിഡ് ബാധിച്ചത്. ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് സീറോ പ്രോട്ടോക്കോൾ ലഘൂകരിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിൽ നിരക്കുകൾ ഇനിയും കൂടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈറസ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയതോടെ നിരക്കുകൾ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. ഹോട്ട്സ്പോട്ടായ ഗ്യാങ്‌ ഷൗവിൽ മാത്രം 9,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ​ഗ്യാങ്‌ ഷൗവിലെ പല ഭാ​ഗങ്ങളിലും ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്. ചൗയാങ്ങിലെ ജിമ്മുകളും കടകളും ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ ഭൂരിഭാ​ഗവും അടച്ചിട്ടിരിക്കുകയാണ്. രോ​ഗം ബാധിച്ച പ്രദേശങ്ങളിലെ സ്കൂളുകൾ ഓൺലൈനാക്കുകയും ചെയ്തിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിൽ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ നവംബർ പതിനൊന്നിനാണ് ചൈനീസ് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്. ജനരോഷത്തിനൊപ്പം സാമ്പത്തിക നഷ്ടം കൂടി കണക്കിലെടുത്താണ് അധികൃതർ ഇളവുകൾ നൽകിയത്.

കോവിഡ് ഉയർന്നയിടങ്ങളിലെ കടുത്തനിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ക്വാറന്റീനിൽ കഴിയുന്ന കുട്ടി ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. രണ്ടാമത്തെ കുട്ടിയാണ് അടച്ചിടലിനെത്തുടർന്നുള്ള ദുരിതത്തിൽ മരിക്കുന്നത്. ഷെൻഷൗ നഗരമധ്യത്തിലെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞ നാലുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഛർദിയെത്തുടർന്ന് ചികിത്സവൈകി മരിച്ചത്. അടിയന്തരസർവീസുകൾ തടസ്സപ്പെട്ടതോടെ 100 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്താൻ 11 മണിക്കൂറെടുത്തതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കുടുംബം ആരോപിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ച് ചികിത്സ കിട്ടാതെ മൂന്നുവയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ അടിയന്തരസർവീസുകളെ ബാധിക്കില്ലെന്ന് ചൈനീസ് ഭരണകൂടം ഉറപ്പുനൽകിയിരുന്നു.

വിവിധയിടങ്ങളിൽ അടച്ചിടലും നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തിയതോടെ ജനങ്ങൾ ആരോഗ്യപ്രവർത്തകരുമായി ഏറ്റുമുട്ടി. ചൈനീസ് ഭരണകൂടത്തിന്റെ സീറോ കോവിഡ് നയം കോവിഡ് വ്യാപനനിരക്ക് വലിയതോതിൽ കുറച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രോഗബാധിതർ വർധിച്ചതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

Content Highlights: covid cases all time high In china after restrictions ease


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented