വൻകുടലിന്റെ ഭാഗമായ കോളണിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. പലപ്പോഴും മുന്നറിപ്പ് ലക്ഷണങ്ങളൊന്നുമില്ലാതെയാണ് രോഗം വളരുന്നത് എന്നതും വിഷയം ഗുരുതരമാക്കുന്നു.
ഇപ്പോഴിതാ, തന്റെ എഴുപതാം വയസ്സിൽ കോളൻ കാൻസറിനെ അതിജീവിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ നടത്തിയ രക്തപരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ് അസാധാരണമാംവിധം കുറവാണെന്ന് കണ്ടെത്തിയതോടെ വിഷയം ശ്രദ്ധയിൽപ്പെടുന്നത്. വിളർച്ചയാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഡോക്ടർ മലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ രക്തം കണ്ടെത്തിയതോടെ സൂക്ഷ്മ പരിശോധനയ്ക്കായി ഒരു എൻഡോസ്കോപ്പിയും കൊളോണോസ്കോപ്പിയും നടത്താനും ഡോക്ടർ നിർദേശിച്ചു.
പരിശോധനയിൽ നിന്ന് അദ്ദേഹത്തിന് ട്യൂമർ ആണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകരമായ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെയായിരുന്നു അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ടുള്ള രോഗനിർണയം.
ഡോക്ടർമാർ പറയുന്നത്
50 വയസ്സിന് മുകളിലുള്ളവർ കൃത്യമായ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ പ്രധാന്യം ആളുകൾ മനസ്സിലാക്കണമെന്ന് ഡോക്ടർമാർ പറയുന്നു. വൻകുടലിലെ ട്യൂമറുകൾ പലപ്പോഴും നിശ്ശബ്ദമായി വളരുന്നുവയാണ്. ശരീരഭാരം കുറയുക, ക്ഷീണം, രക്തസ്രാവം, വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലരും ഡോക്ടറെ സമീപിക്കുന്നത്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ, ട്യൂമർ നേരത്തെ കണ്ടെത്തിയതുകൊണ്ട് അർബുദം പടരുന്നതിന് മുമ്പ് ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സാധിച്ചു.
റോബോട്ടിക് സർജറി
റോബോട്ടിക് സർജറി എന്നാൽ സർജന് പകരമായൊരു സാങ്കേതികവിദ്യ എന്നല്ല അർഥമാക്കുന്നത്. വൻകുടൽ പോലുള്ള ഭാഗങ്ങളിൽ സുരക്ഷിതമായി ശസ്ത്രക്രിയ നടത്തുന്നതിനും ഈ സംവിധാനം സഹായിക്കുന്നു. രക്തം നഷ്ടപ്പെടുന്നത് കുറവ്, ചെറിയ മുറിവുകൾ, വേദന കുറവ്, വേഗത്തിലുള്ള രോഗമുക്തി, ദൈനംദിന ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങിവരവ് എന്നിവ റോബോട്ടിക് സർജറിയുടെ ഗുണങ്ങളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോബോട്ടിക് സംവിധാനങ്ങൾ കാൻസർ ചികിത്സയുടെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Content Highlights: Learn about colon cancer, its silent progression, and a 70-year-old`s inspiring recovery through early detection and robotic surgery.
Published: 28 Nov 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented