ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നതായി റിപ്പോർട്ട്. ജൂലായ് മുതൽ ഇവിടെ 7000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, കോവിഡ് 19 മഹാമാരിയുടെ കാലത്ത് സ്വീകരിച്ചതിന് സമാനമായ നടപടിക അധികൃതർ സ്വീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

To advertise here,

രോ​ഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഫൊഷാൻ ന​ഗരത്തിലാണ്. ഇവിടുത്തെ രോ​ഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ഫോഷാൻ കൂടാതെ, മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 3,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഉടനടി നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ചില ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. ചൈനയിൽ അപൂർവമായി മാത്രമേ ചിക്കുൻ​ഗുനിയ വ്യാപനം ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 

കൊതുകുപരത്തുന്ന രോഗം
ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്.കൊതുകുനശീകരണപ്രവൃത്തികൾ ഊർജിതമാക്കുകയും വ്യക്തിഗത സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയുംചെയ്യണം.