ചെറിയ കുട്ടികൾ കഴിക്കുന്ന ഭക്ഷണം അവരുടെ ദീർഘകാല ദന്താരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കും. ഏകദേശം ആറുമാസം പ്രായമാകുമ്പോൾ കട്ടിയുള്ള ഭക്ഷണം കഴിച്ചുതുടങ്ങുന്നതോടെ അവരുടെ ഭക്ഷണശീലങ്ങളും രൂപപ്പെട്ടു തുടങ്ങുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന് പുറമെ മിഠായി, കേക്ക് പോലുള്ള മധുരമുള്ള ലഘുഭക്ഷണങ്ങളും ഇവർ കഴിക്കാറുണ്ട്. പഞ്ചസാര ദന്തക്ഷയത്തിന് കാരണമാകുമെന്ന് പൊതുവെ എല്ലാവർക്കും അറിയാമെങ്കിലും ഭക്ഷണക്രമവും ദന്തക്ഷയവും തമ്മിലുള്ള ബന്ധം നമ്മൾ കരുതിയതിലും സങ്കീർണ്ണമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ബിഎംസി ഓറൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് കുഞ്ഞുങ്ങളിലെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്നത്. 127 കുട്ടികളെ ഗവേഷകർ ഇതിനായി നിരീക്ഷിച്ചു. കുട്ടികൾക്ക് 12, 18, 24 മാസം പ്രായമായപ്പോൾ, അവർക്ക് ദന്തപരിശോധനകളും, ഭക്ഷണക്രമത്തെക്കുറിച്ചുള്ള ചോദ്യാവലികളും, വായിലെ സൂക്ഷ്മാണുക്കളുടെ സാമ്പിൾ ശേഖരണവും നടത്തി.
കുട്ടികൾ കഴിക്കുന്ന 15 സാധാരണ ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അളവ് മാതാപിതാക്കൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇവയിലെ പഞ്ചസാരയുടെ അളവനുസരിച്ച്, അവയെ പല്ലിൽ പോട് വരാൻ സാധ്യത കൂടുതലുള്ളതെന്നും കുറഞ്ഞതെന്നും വിഭാഗപ്പെടുത്തി. തത്ഫലമായി, മധുരമുള്ളതോ അല്ലാത്തതോ ആയ ഭക്ഷണങ്ങളും കുട്ടികളിൽ പല്ലിന് പോട് വരുന്നതുമായി കാര്യമായ ബന്ധമില്ല എന്ന് കണ്ടെത്തി.
അതേസമയം, പല്ലിലെ പോടുകൾ പഞ്ചസാരയുടെ ഉപയോഗവുമായി മാത്രം നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നില്ല എന്നതാണ് പഠനം വ്യക്തമാക്കുന്നത്. ഇതിൽ മറ്റ് ഘടകങ്ങൾക്കും പങ്കുണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു. ഭക്ഷണക്രമത്തിനപ്പുറം ജനിതക ഘടന, ദന്തശുചിത്വ ശീലങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ദന്താരോഗ്യത്തെ സ്വാധീനിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ ദന്താരോഗ്യം സംരക്ഷിക്കാം
- മുലകുടിക്കുന്ന പ്രായം മുതല്‍ കുട്ടികളുടെ ദന്താരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. പാല്‍ കുടിച്ച് ഉറങ്ങുന്ന കുട്ടികളില്‍ കാണപ്പെടുന്ന കേടാണ് Nursing Bottle Caries അഥവാ പുഴുപ്പല്ല്. ഇത് തടയുവാന്‍ കുട്ടികള്‍ ഉറങ്ങുമ്പോള്‍ അവസാനം വലിച്ചെടുത്ത പാല്‍ വായില്‍ കെട്ടി നില്‍ക്കുന്നില്ല എന്നുറപ്പ് വരുത്തുക.
- സ്ഥിരമായി രാത്രിയില്‍ പല്ലുതേക്കല്‍ ശീലമാക്കുക.
- മധുരപലഹാരങ്ങള്‍ പരമാവധി വൈകുന്നേരങ്ങളില്‍ ഒഴിവാക്കുക. കഴിച്ചാല്‍ വായ് ശുദ്ധിയാക്കുന്നത് ശീലമാക്കുക.
- രാത്രി ഭക്ഷണത്തിന് ശേഷം പഴവര്‍ഗങ്ങള്‍ ശീലമാക്കുക.
- പാല്‍, മുട്ട, ചീര, മുരിങ്ങ. ചെറുപയര്‍, റാഗി, നേന്ത്രക്കായ, ശര്‍ക്കര, ചെറുതേന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക.
- ആറുവയസ്സ് കഴിയുന്നതോട് കൂടി ആദ്യത്തെ അണപ്പല്ല് അഥവാ 1st Molar മുളച്ച് വരുന്നതാണ്. ആ പല്ലിനെ പൂര്‍ണ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- പെര്‍മനന്റ് ടീത്ത് നിരതെറ്റിയാണ് വരുന്നതെങ്കില്‍ 13 വയസ്സുവരെ കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ നിങ്ങളുടെ ഡോക്ടറെ കാണിക്കുക.
- 13 വയസ്സിന് താഴെയുള്ള കുട്ടികളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും രക്ഷിതാക്കള്‍ എല്ലാ പല്ലുകളും അടുത്തിരുത്തി നോക്കേണ്ടതാണ്. ചെറിയ പോടുകളും മറ്റും വേദന വരുന്നതിന് മുമ്പേ ഡോക്ടറെ കാണിച്ച് പരിഹരിക്കുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Beyond Sugar: Understanding Factors Influencing Children's Dental Health
Published: 30 Aug 2025, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented