വിത്തുകളിൽ വ്യാപകമായി നമ്മുടെ ഡയറ്റിൽ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകൾ. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണിത്. മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞൻ വിത്തുകൾ.
ഇപ്പോഴിതാ, ചിയ വിത്തുകൾ യോഗർട്ടുമായി ചേർത്ത് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. കരൺ രാജൻ. ചിയ വിത്തുകൾ തൈരിൽ ചേർക്കുന്നത് വളരെ നല്ലതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു.
യോഗർട്ടിലെ പ്രോട്ടീൻ, കൊഴുപ്പ്, നല്ല ബാക്ടീരിയകൾ എന്നിവ ചിയയിലെ ഫൈബർ സാവധാനത്തിൽ പുറത്തുവിടാൻ സഹായിക്കുന്നു. ഇത് കുടലിന് കൂടുതൽ ഒമേഗ-3 യുടെ ആഗിരണം മെച്ചപ്പെടുത്തുന്നുവെന്നും ഡോക്ടർ പറയുന്നു. അതേസമയം, എങ്ങനെ കഴിച്ചാലും ചിയ വിത്തുകൾ ആരോഗ്യത്തിന് നല്ലതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ചിയ വിത്തുകൾ ശരീരത്തിന് ഗുണംചെയ്യുമെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. രാവിലെ ഇത് കഴിക്കുന്നത് ആ ദിവസത്തെ മുഴുവൻ ഊർജം പ്രദാനം ചെയ്യാൻ സഹായിക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ചിയ വിത്തുകൾ.
Content Highlights: Enhance Chia Seed Benefits: Doctor Recommends Yogurt Pairing for Improved Absorption
Published: 15 Aug 2025, 12:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented