
മുംബൈ: അര്‍ബുദ പ്രതിരോധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരേയുള്ള (സെര്‍വിക്കല്‍ കാന്‍സര്‍) പ്രതിരോധ വാക്‌സിന്റെ നിര്‍മാണം 2023-ല്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്-എച്ച്.പി.വി. 'സെര്‍വാവാക്' എന്ന പേരിലാകും വാക്‌സിന്‍ വിപണിയിലെത്തുക.
അടുത്തവര്‍ഷം ആദ്യമാസം ഇന്ത്യയില്‍ ലഭ്യമാകുമെങ്കിലും കയറ്റുമതിക്കായി 2024 വരെ കാത്തിരിക്കണമെന്നും എസ്.ഐ.ഐ.യുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അദാര്‍ പുനാവാല അറിയിച്ചു.
കയറ്റുമതിക്കാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. യൂണിസെഫ് വഴി എച്ച്.പി.വി. വാക്‌സിന്റെ അഭാവമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാകും ഇന്ത്യന്‍നിര്‍മിത വാക്‌സിനുകള്‍ കയറ്റി അയക്കുക.
ആദ്യഘട്ടത്തില്‍ 70 ദശലക്ഷം ഡോസാണ് നിര്‍മിക്കുക. തുടര്‍ന്ന് പ്രതിവര്‍ഷം 150 മുതല്‍ 200 വരെ ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കും.
എച്ച്.പി.വി. വാക്‌സിനുകളുടെ ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
Content Highlights: pune serum institute, cancer vaccine will be avilable by next year available, health
Published: 22 Oct 2022, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented