ക്ഷണശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുന്ന ശീലങ്ങളിലൊന്നാണ്. കൂടാതെ, ഇത് പലവിധത്തിൽ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ഇപ്പോഴിതാ, ഭക്ഷണശേഷമുള്ള നടത്തത്തിൻ്റെ ഗുണങ്ങൾ പങ്കുവെയ്ക്കുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോക്ടർ സൗരഭ് സേഥി. ഭക്ഷണം കഴിച്ച് വെറും 10 മിനിറ്റ് നടക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു.

To advertise here,

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രമേഹം ഉള്ളവരെ സംബന്ധിച്ച് നല്ലതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വേഗത കുറയ്ക്കുകയും ഷുഗർ സ്പൈക്ക് കുറയ്ക്കുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

നടത്തം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആമാശയത്തിലൂടെയും കുടലിലൂടെയുമുള്ള ഭക്ഷണത്തിന്റെ ചലനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഇത് വയറുവീർക്കലും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. ലഘുവായ നടത്തം നിങ്ങളുടെ ദഹനനാളത്തെയും vagus nerve-നേയും സജീവമാക്കുന്നു. ഇത് വളരെ പതുക്കെയുള്ള ദഹനത്തെ തടയുകയും ആമാശയം വേഗത്തിൽ ശൂന്യമാകാൻ സഹായിക്കുകയും ചെയ്യുന്നു.

വയറുവീർക്കുന്നത് ഇല്ലാതാക്കുന്നു

വയറുവീർക്കുന്നത് ഒരു സാധാരണ ദഹനപ്രശ്നമാണ്. ഭക്ഷണശേഷമുള്ള നടത്തം ഗ്യാസ് കെട്ടിനിൽക്കുന്നത് കുറയ്ക്കുകയും കുടലിന്റെ ചലനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണം വയറ്റിൽ ഭാരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും നടക്കുന്നത് ഒരു നല്ല പരിഹാരമാണ്.

നെഞ്ചെരിച്ചിൽ കുറയ്ക്കുന്നു

ഭക്ഷണം കഴിച്ച ശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്താൽ നിങ്ങൾക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പതുക്കെ നടക്കുന്നത് ഭക്ഷണം ശരിയായി നീങ്ങാൻ സഹായിക്കുകയും ആസിഡിന്റെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നു. അത്താഴത്തിന് ശേഷം വെറും 10-12 മിനിറ്റ് നടക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യത്തിന് നല്ലത്

ഭക്ഷണം കഴിച്ച ഉടൻ നടക്കുന്നത് രക്തത്തിൽ നിന്ന് കൊഴുപ്പ് വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് പതിവാക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ, ശരീരത്തിലെ വീക്കം, അരക്കെട്ടിന്റെ വണ്ണം എന്നിവ കുറയ്ക്കാൻ സഹായിക്കും.

ഉറക്കം മെച്ചപ്പെടുത്തുന്നു

ഭക്ഷണത്തിന് ശേഷമുള്ള നടത്തം ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്തുകയും രാത്രിയിലുണ്ടാകുന്ന നെഞ്ചെരിച്ചിൽ തടയുകയും ചെയ്യുന്നു. ഇവ രണ്ടും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. മെച്ചപ്പെട്ട ഉറക്കം ഹോർമോൺ ഉത്പാദനം ക്രമപ്പെടുത്തുകയും ഇത് വിശപ്പ് നിയന്ത്രിക്കാനും കുടലിന്റെ ചലനം മെച്ചപ്പെടുത്താനും സഹായിക്കും.