
ഡോ. സൗരഭ് സേഥി | Photo: Instagram:doctor.sethi
പലരെ സംബന്ധിച്ചും തിരക്കേറിയ ജീവിതചര്യകൾക്കും ഭക്ഷണരീതികൾക്കുമിടയിൽ ശരീരഭാരം കുറയ്ക്കുക എന്നത് വലിയൊരു പോരാട്ടമാണ്. എന്നാൽ, കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതശൈലിയിൽ ചെറുതും സ്ഥിരവുമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് ഈ പ്രക്രിയയെ കൂടുതൽ ഫലപ്രദവും സുസ്ഥിരവുമാക്കുമെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. കുടലിന്റെ ആരോഗ്യത്തിലൂന്നിയ മൂന്ന് ജീവിതശൈലി മാറ്റങ്ങൾ 15 കിലോ ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു.
വർഷങ്ങളോളം ഡയറ്റുകളും, വ്യായാമങ്ങളും, മീൽ പ്ലാനുകളുമായി ബുദ്ധിമുട്ടിയതിന് ശേഷമാണ് ഡോ. സേഥി ഭാരം കുറച്ചത്. ഈ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയതായിരുന്നു. കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ശരീരഭാരം കുറയ്ക്കാനും, ഫാറ്റി ലിവർ മാറ്റിയെടുക്കാനും, പ്രമേഹം ഒഴിവാക്കാനും, കൂടുതൽ ഊർജ്ജം, മെച്ചപ്പെട്ട ഉറക്കം, ശ്രദ്ധ എന്നിവ നേടാനും സഹായിച്ചതായി അദ്ദേഹം പറയുന്നു.
തന്റെ സമീപനം പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കലോറി അല്ല, ശ്രദ്ധിച്ചത് ചേരുവ
- കലോറിക്ക് മാത്രം പ്രാധാന്യം നൽകാതെ, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയിലും എണ്ണകളിലും ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.
കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് പകരം ഷുഗർ സ്പൈക്ക് നിയന്ത്രിച്ചു
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി സന്തുലിതമാക്കുന്നതിന്, കാർബോഹൈഡ്രേറ്റുകൾക്കൊപ്പം ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും ചേർത്തു.
നാരുകൾ അടങ്ങിയ ഭക്ഷണം
- കൊഴുപ്പ് കുറഞ്ഞ സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നിന്ന് നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലേക്ക് മാറി. കുടലിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
Content Highlights: Learn how focusing on gut health, not just calories, helped Dr. Saurabh Sethi lose 15kg, reverse fatty liver, and improve energy. Discover key dietary changes for sustainable results.
Published: 10 Oct 2025, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented