കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മലബന്ധം. ഭക്ഷണക്രമവും ജീവിതശൈലിയുമെല്ലാം മലബന്ധത്തിന് കാരണമാകും. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, ശരീരത്തിൽ ജലാംശം കുറയുന്നത്, വ്യായാമമില്ലാത്ത ജീവിതശൈലി, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഇതിന് കാരണമാകും. എന്നാൽ, ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയിലെ ചില മാറ്റങ്ങളും മലബന്ധം തടയാനും നിയന്ത്രിക്കാനും സഹായിക്കും.
വെള്ളം കുടിക്കുക
ആരോഗ്യകരമായ ദഹനം ഉറപ്പാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. മധുരം ചേര്‍ത്ത കാര്‍ബണേറ്റഡ് ഡ്രിങ്കുകളോ സോഡകളോ കുടിക്കരുത്. നിർജ്ജലീകരണം മലബന്ധത്തിന് കാരണമാകും.
കൂടുതൽ ഫൈബർ കഴിക്കാം
ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ ഇല്ലെങ്കില്‍ മലബന്ധം വര്‍ധിക്കാന്‍ ഇടയുണ്ട്. വിട്ടുമാറാത്ത മലബന്ധം ഒഴിവാകുന്നതിന് ഫൈബർ സപ്ലിമെന്റുകൾ സഹായിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കാം.
വ്യായാമം ചെയ്യാന്‍ മറക്കരുത്
അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കും. അതിനാല്‍ ശാരീരിക വ്യായാമം വര്‍ധിപ്പിക്കണം. കൃത്യമായ ഒരു വ്യായാമരീതി പാലിക്കണം. അതേസമയം, വ്യായാമം കൊണ്ടുമാത്രം മലബന്ധം ചികിത്സിക്കാൻ കഴിയില്ല. എന്നാൽ, ഈ പ്രശ്നം വരാനുള്ള സാധ്യത കുറയ്ക്കാനാകും.
പ്രോബയോട്ടിക്‌സ് കഴിക്കാം
ആരോഗ്യകരമായ കുടലിന് പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും അത്യാവശ്യമാണ്. ഇവ കഴിക്കുന്നത് ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗര്‍ട്ട് പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഭക്ഷണത്തില്‍ കൃത്രിമ വസ്തുക്കള്‍ വേണ്ട
പ്രകൃതിദത്ത ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
Content Highlights: Overcome Constipation Naturally: Dietary and Lifestyle Adjustments
Published: 03 Aug 2025, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented