അമിതമായി സംസ്കരിച്ച ഭക്ഷണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അമിതമായ അളവിലുള്ള പഞ്ചസാര, ഉപ്പ്, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഈ ഭക്ഷ്യവസ്തുക്കൾക്ക് കാലക്രമേണ ഹൃദയം, ദഹനവ്യവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ താളംതെറ്റിക്കും. അതിനാൽ, ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർ ഇത്തരം ഭക്ഷണങ്ങൾ തങ്ങളുടെ ദിനചര്യയിൽ നിന്ന് ഒഴിവാക്കണമെന്ന് പറയുകയാണ് ഹൃദ്രോഗവിദഗ്ധൻ ഡോക്ടർ അലോക് ചോപ്ര. നാം ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.
സംസ്കരിച്ച മാംസം
സോസേജുകൾ, ഹോട്ട് ഡോഗ് തുടങ്ങി സംസ്കരിച്ച മാംസം ഒഴിവാക്കണമെന്ന് ഡോക്ടർ പറയുന്നു. ഇവയിൽ നമ്മുടെ ഹൃദയത്തേയും കുടലിനേയും ഹാനികരമായി ബാധിക്കുന്ന പ്രിസർവേറ്റീവുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മധുരമുള്ള പാനീയങ്ങൾ
കോള, എനർജി ഡ്രിങ്ക്, പാക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങി മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. അവ നമ്മെ പ്രമേഹത്തിലേക്ക് തള്ളിവിടുന്ന 'ഷുഗർ ബോംബ്' ആണെന്ന് ഡോക്ടർ പറയുന്നു.
ഉപ്പ് അടങ്ങിയ ലഘുഭക്ഷണങ്ങൾ
നംകീൻ, മസാല ചിപ്‌സ് തുടങ്ങി ഉപ്പ് ധാരാളമടങ്ങിയ ലഘുഭക്ഷണങ്ങൾ ശീലമാക്കരുത്. സാധ്യമെങ്കിൽ ഇവ ഒഴിവാക്കണം. ഈ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള എണ്ണയും ഉപ്പും രക്തസമ്മർദ്ദം വർധിക്കുന്നതിന് കാരണമായേക്കും.
മധുരപലഹാരങ്ങൾ
പാക്ക് ചെയ്തെത്തുന്ന മധുരപലഹാരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര, കൃത്രിമ നിറങ്ങൾ എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അവയിൽ ശരീരത്തിന് ദോഷം ചെയ്യുന്ന ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ക്രേവിങ്സ് നിയന്ത്രിക്കാം?
‘അവ ഒരിക്കലും കഴിക്കരുതെന്നല്ല ഞാൻ പറയുന്നത്. എന്നാൽ, കഴിയുന്നതും അവ വീട്ടിലേക്ക് കൊണ്ടുവരാതെ നോക്കാം. അടുക്കളയിൽ ഇത്തരം ഭക്ഷണങ്ങളുണ്ടാകുന്നത് കഴിക്കാൻ നമ്മെ പ്രേരിപ്പിക്കാം. കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പുറത്തുനിന്ന് കഴിക്കാം. എന്നാൽ, വീട് ഇക്കാര്യത്തിൽ ഒരു സുരക്ഷിത ഇടമായി നിൽക്കട്ടെ’, ഡോക്ടർ കൂട്ടിച്ചേർത്തു.
Content Highlights: Learn from Dr. Alok Chopra why processed foods like processed meats, sugary drinks, salty snacks, and sweets harm your health. Discover tips to manage cravings and embrace a healthier lifestyle.
Published: 30 Oct 2025, 01:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented