കണ്ണൂർ: വളർത്തുമൃഗങ്ങൾ, കോഴി, താറാവ്, മത്സ്യക്കൃഷി എന്നിവയിൽ അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതുതടയാൻ നടപടിവരുന്നു. അണുക്കൾ പ്രതിരോധശേഷി നേടിയതുകാരണം ആൻറിബയോട്ടിക്കുകൾ പലതും ഫലിക്കുന്നില്ല. അതിനാൽ പുതുതലമുറ മരുന്നുകൾ വേണ്ടിവരുന്നു.
മരുന്നുപയോഗം ഇനി കരുതലോടെ
മൃഗസംരക്ഷണമേഖലയിൽ മരുന്നുപയോഗത്തിന് മാനദണ്ഡം വരും. സാധാരണ ഉപയോഗം, അടിയന്തരസാഹചര്യം, കരുതൽശേഖരം എന്ന് മൂന്നാക്കി തരംതിരിക്കും. മൂന്നാംതലമുറയിൽപ്പെട്ട സെഫലോസ്പോറിൻ വിഭാഗം ആന്റിബയോട്ടിക്കുകൾ നിയന്ത്രിക്കും. രണ്ടുവർഷത്തിനകം ഇതിന്റെ ഉപയോഗം 90 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
താറാവ്, കോഴി ഫാമുകളിൽ ആന്റിബയോട്ടിക് ഉപയോഗം നിരീക്ഷിക്കും. വളർച്ചാസഹായി എന്നനിലയിൽ തീറ്റയിൽ ആൻറിബയോട്ടിക് നൽകുന്നത് തടയും.
മത്സ്യക്കൃഷി മേഖലയിലും അനാവശ്യ ഉപയോഗം തടയും. അക്വാഫാമുകളിലും സമീപ ജലാശയങ്ങളിലും ആന്റിബയോട്ടിക് അവശിഷ്ടമുണ്ടോ എന്നുകണ്ടെത്താൻ പരിശോധകൾ നടത്തും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്)പ്രത്യേക ലാബ് ഇതിനായി സജ്ജമാക്കും.
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാൻ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്(എ.എം.ആർ.) പദ്ധതി വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കിവരുകയാണ്.
Content Highlights: antibiotic efficacy reduced in animal husbandry sector
Published: 20 Feb 2024, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented