തൃശ്ശൂർ: കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ മാർച്ച് മാസത്തെ പരിശോധനയിൽ കുടുങ്ങിയത് 71 മരുന്നിനങ്ങൾ. ഇതിൽ ഒരെണ്ണം വ്യാജനാണെന്നും വ്യക്തമായി.

To advertise here,

വിവിധ സംസ്ഥാന അധികൃതർ നടത്തിയ പരിശോധനയിൽ മറ്റ് 56 മരുന്നുകളുടെ ബാച്ചുകൾക്കു കൂടി നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

രക്തസമ്മർദ മരുന്നായ ടെൽമിസാർട്ടന്റെ 40 എംജി ഗുളികയുടെ ഒരു ബാച്ചാണ് വ്യാജമാണെന്ന് തെളിഞ്ഞത്. വ്യാജമരുന്നുകൾ കണ്ടെത്തുന്നത് ഇന്ത്യൻ ഔഷധവിപണിയിൽ പതിവായിട്ടുണ്ട്. 

നിലവാരമില്ലെന്ന് തെളിഞ്ഞ മരുന്നുകളിൽ അമോക്‌സിസിലിനും ക്ലോവുലിനിക് പൊട്ടാസ്യവും ചേർന്ന അണുബാധക്കെതിരായ സംയുക്തം, ആമാശയ സംബന്ധമായ അസുഖങ്ങൾക്കുള്ള പാന്റപ്രസോൾ മരുന്നിന്റെ രണ്ട് കമ്പനികളുടെ ബാച്ച് തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.

കടുത്ത അലർജിക്കെതിരായ അഡ്രിനാലിൻ, കിടപ്പുരോഗികൾക്ക് പതിവായി ഉപയോഗിക്കുന്ന ഡെക്‌സ്‌ട്രോസ് തുടങ്ങിയ കുത്തിവെപ്പുകളുടെ ഒരു ബാച്ചിനും ഗുണമേന്മയില്ലെന്ന് കണ്ടെത്തി.