കണ്ണിൽ പലപ്പോഴും പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. ചിലതൊക്കെ സാധാരണമാണെങ്കിൽ ചിലസാഹചര്യങ്ങളിൽ മറ്റുചിലരോഗങ്ങളാവാം ലക്ഷണങ്ങൾക്ക് പിന്നിൽ. അത്തരത്തിലൊന്നാണ് തൈറോയ്ഡ് ഐ ഡിസീസ്. പൊതുവേ നാൽപതിന് മുകളിലുള്ള സ്ത്രീകളിലാണ് തൈറോയ്ഡ് ഐ ഡിസീസ് വ്യാപകമായി കാണപ്പെടുന്നത്. കണ്ണിന് ചുറ്റും വീക്കവും നീരും അനുഭവപ്പെടുന്ന ഓട്ടോഇമ്മ്യൂൺ അവസ്ഥയാണിത്. ഹൈപർതോറോയ്ഡിസം ഉള്ളവരിലും ഗ്രേവ്സ് ഡിസീസ് ഉള്ളവരിലുമാണ് കൂടുതലായി കാണപ്പെടുന്നത്.
ലക്ഷണങ്ങൾ
- വരണ്ട കണ്ണുകളും അസ്വസ്ഥതയും
- വെളിച്ചത്തോടുള്ള സംവേദനക്ഷമത
- കണ്ണുകൾക്ക് മുകളിലെ വേദന, മുകളിലേക്ക് നോക്കുമ്പോൾ വേദന കൂടുക
- കണ്ണുകൾക്ക് വീക്കം
- ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുക
- കണ്ണുവേദനയും തലവേദനയും
- കണ്ണ് ചലിപ്പിക്കുമ്പോൾ വേദന
ചിലപ്പോൾ രണ്ടുകണ്ണുകളിലും ചിലസാഹചര്യങ്ങളിൽ ഒരു കണ്ണിൽ മാത്രമായും ലക്ഷണങ്ങൾ അനുഭവപ്പെടാം. ശരീരത്തിന്റെ പ്രതിരോധസംവിധാനം തൈറോയ്ഡിനേയും കണ്ണിലെ കോശങ്ങളേയും ആക്രമിക്കുന്ന അവസ്ഥയാണിത്. സ്ത്രീകൾ, തൈറോയ്ഡ് ഹോർമോൺ നില കൂടുതലും കുറവും ഉള്ളവർ, പുകവലിക്കുന്നവർ തുടങ്ങിയവരിൽ തൈറോയ്ഡ് ഐ ഡിസീസിനുള്ള സാധ്യത കൂടുതലാണ്. രോഗത്തിന്റെ ഘട്ടം അടിസ്ഥാനമാക്കി ലക്ഷണങ്ങൾ കുറയ്ക്കാനുള്ള ചികിത്സയാണ് നൽകിവരിക. ചില ഘട്ടങ്ങളിൽ സർജറിയും വേണ്ടിവന്നേക്കാം.
ഹൈപ്പര്‍ തൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ച് തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി 4 ഹോര്‍മോണിന്റെ അളവ് രക്തത്തില്‍ കൂടുകയാണ് ചെയ്യുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുന്ന ടി.എസ്.എച്ചിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഹൈപ്പോ തൈറോയ്ഡിസമെന്ന പോലെ ഹൈപ്പര്‍ തൈറോയ്ഡിസവും സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്.
ഗ്രേവ്സ് രോഗം
തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനും വഴിവെക്കുന്ന രോഗാവസ്ഥയാണ് ഗ്രേവ്സ് രോഗം. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാന കാരണമാണ് ഇത്. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥതന്നെ തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ക്ഷതം ഏല്‍പിക്കുന്നതാണ് ഇതിന് കാരണം. ഈ രോഗമുള്ളവരില്‍ കാണുന്ന തൈറോട്രോപ്പിന്‍ റിസപ്റ്റര്‍ ആന്റിബോഡ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കൂട്ടാന്‍ ഇടയാക്കുന്നു. അതായത്, പിറ്റിയൂട്ടറി ഗ്രന്ഥിയുടെ അനുവാദം ഇല്ലാതെ തന്നെ തൈറോയ്ഡ് ഗ്രന്ഥി കൂടുതല്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇടയാകുന്നു.
Content Highlights: Learn about thyroid eye disease
Published: 07 May 2025, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented