
തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള പുകവലി ബോധവത്ക്കരണം പലരേയും അസ്വസ്ഥരാക്കാറുണ്ട്. ആ ബോധവത്ക്കരണത്തില്‍ എംഫിസീമ എന്ന ഒരു രോഗത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് അഥവ സിഒപിഡി എന്ന ഗണത്തില്‍ വരുന്ന രോഗമാണ് എംഫിസീമ. ഒരുപാടുകാലം നീണ്ടുനില്‍ക്കുന്ന ശ്വാസനാളികള്‍ക്ക് ഉണ്ടാകുന്ന ചുരുക്കം അല്ലെങ്കില്‍ ശ്വാസകോശസംബന്ധമായ രോഗങ്ങളെയാണ് ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസിസ് അല്ലെങ്കില്‍ സിഒപിഡി എന്ന് പറയുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രണ്ട് പ്രധാന രോഗങ്ങളാണുള്ളത്. ഒന്ന് ക്രോണിക്ക് ബ്രോങ്കൈറ്റീസും മറ്റൊന്ന് എംഫിസീമയുമാണ്. 2016 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 55.3 ദശലക്ഷമാളുകള്‍ സിഒപിഡി രോഗബാധിതരാണ്. ലങ് ഇന്ത്യ നടത്തിയ പഠനത്തില്‍ രാജ്യത്ത് എംഫിസീമ, ക്രോണിക്ക് ബ്രോങ്കൈറ്റിസ് എന്നിവയുടെ വ്യാപനം 7.4 ശതമാനമാണ്.
എംഫിസീമ, ബ്രോങ്കൈറ്റീസ് രോഗങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്നതാണെങ്കിലും രോഗലക്ഷണങ്ങള്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. എംഫിസീമ രോഗികളില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് കൂടുതലായി കാണുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാരണം രോഗികള്‍ മുമ്പോട്ട് കുനിഞ്ഞ് നിന്നാണ് ശ്വാസമെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ നെഞ്ച് വികസിച്ചിരിക്കും. പുകവലിക്കുന്നവര്‍ക്കാണ് ഈ അവസ്ഥ കൂടുതലായി ഉണ്ടാകുന്നത്. പുരുഷന്മാരേയും സ്ത്രീകളെയും എംഫിസീമ ബാധിക്കുമെങ്കിലും പുരുഷന്മാരില്‍ പുകവലി സംബന്ധമായാണ് എംഫിസീമ രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകള്‍ പുകശ്വസിക്കുന്നതുകൊണ്ടും എംഫിസീമ ഉണ്ടാകാം.
സിഒപിഡി രോഗങ്ങളുടെ പ്രധാനലക്ഷണം വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍, വിമ്മിഷ്ടം, കഫക്കെട്ട് എന്നിവയാണ്. ഇത്തരം രോഗികളില്‍ രാവിലെ സമയങ്ങളില്‍ കഫക്കെട്ട് കൂടുതലായി കാണുന്നു. പുകവലി കൂടാതെ വായുമലീനികരണം മൂലവും ജനിതകപരമായ കാരണങ്ങളാലും എംഫിസീമ ഉണ്ടാകാം. ജനിതകപരമായ എംഫിസീമ ഉണ്ടാകാനുള്ള സാധ്യത നീളമുള്ള മെലിഞ്ഞ ആളുകളിലാണ്. പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് അല്ലെങ്കില്‍ പിഎഫ്ടി എന്ന ടെസ്റ്റിലൂടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വിലയിരുത്താന്‍ സാധിക്കും.
സിഒപിഡി അല്ലെങ്കില്‍ എംഫിസീമ രോഗം ഉണ്ടായത് ഏതുകാരണം കൊണ്ടാണ് എന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനമാണ്. കാരണം കണ്ടെത്തിയാല്‍ മാത്രമേ രോഗിയെ ആ കാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി രോഗം കൂടുന്നത് തടയാന്‍ കഴിയു. സാധാരണ എംഫിസീമയും ക്രോണിക്ക് ബ്രോങ്കൈറ്റീസും ഉള്ള രോഗികള്‍ വളരെ വൈകി മാത്രമാണ് ഡോക്ടറുടെ അടുത്ത് എത്തപ്പെടുന്നത്. പല തരത്തിലുള്ള ചികിത്സകള്‍ എടുക്കുന്നവരും പുകവലി നിര്‍ത്താനുള്ള മടികൊണ്ട് ചികിത്സ വൈകിപ്പിക്കുന്നവരും ഉണ്ട്. അപ്പോഴേക്കും രോഗം ജീവിതകാലം മുഴുവന്‍ ചികിത്സിക്കേണ്ട അവസ്ഥയിലെത്തിട്ടുണ്ടാകും. പ്രധാനമായിട്ടുള്ള ചികിത്സാരീതികള്‍ ഗുളികകളും ഇന്‍ഹെയ്‌ലറുകളുമാണ്. ഗുളികകളേക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതും ഫലം ലഭിക്കുന്നതും ഇന്‍ഹെയ്‌ലേഴ്‌സ് തെറാപ്പിയിലൂടെയാണ്.
പലരും എംഫിസീമയും ആസ്ത്മയും ഒന്നാണെന്ന് കരുതാറുണ്ട്. രണ്ടും ശ്വാസനാളിക്ക് ഉണ്ടാകുന്ന ചുരുക്കമാണെങ്കിലും സിഒപിഡി രോഗങ്ങളും ആസ്ത്മയും തമ്മില്‍ വ്യതാസമുണ്ട്. ആസത്മയുള്ളയാള്ഡ മരുന്നു കഴിച്ചാല്‍ ശ്വാസകോശത്തെ പഴയ അവസ്ഥയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ എംഫിസീമ രോഗി മരുന്ന് കഴിച്ചാലും പൂര്‍ണമായും ശ്വാസകോശം പഴയ അവസ്ഥയിലേയ്ക്ക് എത്തണമെന്നില്ല.
എംഫിസീമ, ക്രോണിക്ക് ബ്രോങ്കൈറ്റിസ് രോഗബാധിതരില്‍ ജലദോഷമോ പനിയോ കഫക്കെട്ടോ വരുമ്പോള്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നത് രോഗം വര്‍ധിക്കാതിരിക്കാന്‍ സഹായിക്കും. രണ്ട് ആഴ്ചയോ അല്ലെങ്കില്‍ ഒരു മാസത്തില്‍ കൂടുതലോ നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയുള്ളവര്‍ ഡോക്ടറെ കാണുക. 40 വയസില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്. നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ഇടയ്ക്ക് ലംഗ്സ് കപ്പാസിറ്റി ടെസ്റ്റ് ചെയ്യുക. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ: ഷൈന്‍ ഷുക്കൂര്‍
പള്‍മണോളജിസ്റ്റ്
കിന്‍ഡര്‍ ഹോസ്പറ്റില്‍
ഇടപ്പള്ളി
Content Highlights: Symptoms and causes of Emphysema and copd
Published: 28 Nov 2023, 03:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented