രാവിലെകളിൽ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഇവയായിരിക്കാം കാരണങ്ങൾ


Representative Image | Photo: Canva.com

ചില ദിവസങ്ങളിൽ രാവിലെ തന്നെ തലവേദനയോടെ എഴുന്നേൽക്കുന്നവരുണ്ട്. പതിമൂന്ന് പേരിൽ ഒരാൾക്ക് എന്ന നിലയിൽ രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെയും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് രാവിലെകളിലെ തലവേദന കൂടുതൽ. നാൽപത്തിയഞ്ചിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ ഇതു കൂടുതലാണെന്നും പറയാറുണ്ട്. പലതരം കാരണങ്ങളാണ് രാവിലെകളിലെ തലവേദനയിലേക്ക് നയിക്കുന്നത്. അതിനു പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും പരിശോധിക്കാം.

സ്ലീപ് അപ്നിയകൂർക്കംവലിയുള്ള ഭൂരിഭാഗം പേരിലും കാണപ്പെടുന്ന അവസ്ഥയാണ് Sleep Apnea. ഈ രോഗികളിൽ ഉറക്കത്തിൽ ശ്വാസനാളം താൽക്കാലികമായി അടഞ്ഞുപോകുന്നു. സെക്കന്റുകൾക്കകം രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലച്ചോററിയുന്നു. ഉണരാനായി തലച്ചോറിൽ നിന്നും നിർദ്ദേശം വരുന്നു. രോഗി ഞെട്ടിയുണരുന്നു. ഈ താൽക്കാലികമായ ശ്വാസതടസ്സത്തിനെ Apnea എന്നു വിളിക്കുന്നു. ഇത് ഉറക്കത്തിൽ നൂറുകണക്കിനു തവണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. സുഖനിദ്ര ലഭിക്കാത്തതു മൂലം ദിവസം മുഴുവൻ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുമെന്നു മാത്രമല്ല മിക്ക രാവിലെകളിലും തലവേദനയോടെയാകും എഴുന്നേൽക്കുക.

ഇൻസോംനിയ

ഇൻസോംനിയ പോലെ ഉറക്കക്കുറവ് നേരിടുന്നവർക്കും രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട്. ഇത്തരക്കാർ രാത്രികളിൽ ഉറങ്ങാൻ ബുദ്ധിമുട്ടുന്നവരാണ്. മതിയായ ഉറക്കം ലഭിക്കാത്തതുകൊണ്ടു തന്നെ ദിവസം തുടങ്ങുന്നതു മുതൽ തലവേ​ദനയും ക്ഷീണവും അനുഭവപ്പെടും.

കൂടുതൽ ഉറക്കം

ഉറക്കക്കുറവ് മാത്രമല്ല ഒരളവ് വിട്ട് കൂടുതൽ ഉറങ്ങുന്നതും ആരോ​ഗ്യത്തിന് അത്ര നന്നല്ല. തൽഫലമായി മിക്കവരിലും അമിതമായി ഉറങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം തലവേദന കാണപ്പെടാറുണ്ട്.

മൈ​ഗ്രേയ്ൻ

മൈ​ഗ്രേയ്ൻ മൂലം കഠിനമായ തലവേദന അനുഭവിക്കുന്നവർ ഏറെയാണ്. പലരിലും രാവിലെകളിലുള്ള തലവേദനയ്ക്കു പിന്നിൽ മൈ​ഗ്രേയ്നും കാരണമാകാറുണ്ട്. മൈ​ഗ്രേയ്ൻ മൂലം ബുദ്ധിമുട്ട് നേരിടുന്നവരിൽ രാത്രി മതിയായ ഉറക്കം ലഭിക്കാത്തതും സ്ഥിതി വീണ്ടും വഷളാക്കാറുണ്ട്. നിരന്തരമായി ഉറക്കം കുറയുന്നത് മൈ​ഗ്രേയ്ൻ വീണ്ടും കൂട്ടുകയും ചെയ്യും.

പൊസിഷൻ

കിടക്കുന്ന പൊസിഷനും രീതിയുമൊക്കെ ഉറക്കത്തിൽ വളരെ പ്രധാനമാണ്. കിടക്കയും തലയിണയുമൊക്കെ ശരീരത്തിന് സമ്മർദം നൽകാത്തവ ആവാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഉറക്കം മതിയായി ലഭിക്കാതെ ഇരിക്കുകയും രാവിലെ തലവേദന അനുഭവപ്പെടുകയും ചെയ്യും.

ഹാങ്ങോവർ

തലേദിവസം അമിതമായി മദ്യപിക്കുന്നതും അടുത്ത ദിവസം രാവിലെ തലവേദനയോടെ എഴുന്നേൽക്കാൻ ഇടയാക്കാറുണ്ട്. മദ്യപാനം അമിതക്ഷീണത്തോടെ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീഴാൻ ഇടയാക്കാം. പക്ഷേ സുഖകരമായ ഉറക്കം ലഭിക്കുകയുമില്ല. മൂത്രത്തിലൂടെയും വിയർപ്പിലൂടെയും പതിവിൽക്കൂടുതൽ ജലാംശം നഷ്ടപ്പെടുന്നത് നിർജലീകരണമുണ്ടാക്കും. അതും തലവേദനയ്ക്ക് കാരണമാകാം.

രാത്രികളിൽ പല്ലുകടിക്കുന്നത്

രാത്രികളിൽ പല്ലുകടിക്കുന്ന സ്വഭാവം ചിലരിലുണ്ട്. പലരും തങ്ങൾ ഇപ്രകാരം ചെയ്യുന്നുണ്ടെന്ന് അറിയുന്നതുപോലുമില്ല. നിരന്തരമായി ഇത് തുടരുന്നത് പല്ലിനും ആ ഭാ​ഗത്തെ മസിലുകൾക്കുമൊക്കെ കേടുവരാൻ ഇടയാക്കും. ഉറക്കത്തെയും ഇതു ബാധിക്കാം. ഇതും തൊട്ടടുത്ത ദിവസം തലവേദനയോടെ എഴുന്നേൽക്കുന്നതിന് കാരണമാകാറുണ്ട്. ദന്തരോ​ഗവിദ​ഗ്ധനെ കണ്ട് പരിഹാരം കണ്ടെത്തലാണ് പ്രധാനം.

പരിഹാരങ്ങൾ

തുടർച്ചയായി രാവിലെകളിൽ തലവേദന അനുഭവപ്പെടുന്നുവെങ്കിൽ നിർബന്ധമായും വിദ​ഗ്ധ പരിശോധന തേടേണ്ടതാണ്. ഉറക്കത്തിന്റെ ലക്ഷണങ്ങളും സ്വഭാവവുമൊക്കെ ഒരു ഡയറിയിൽ എഴുതി നിരീക്ഷിക്കാം. ഡോക്ടറെ കാണും മുമ്പ് ഈ സ്ലീപ് ഡയറി കൂടി പങ്കുവെക്കേണ്ടതാണ്. അത് രോ​ഗനിർണയത്തിന് ​ഗുണം ചെയ്യും.

ഒപ്പം ഉറക്കം സുഖകരമാക്കാൻ ചില ടിപ്സും ശീലമാക്കാം.

  • ഉറങ്ങാൻ കൃത്യമായ ഒരു സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. ഓരോ ദിവസവും ഉറങ്ങാനും ഉണരാനും സമയം നിശ്ചയിക്കുക. ഈ ഷെഡ്യൂൾ പിന്തുടരുന്നത് ​ഗുണം ചെയ്യും.
  • വ്യായാമം പലവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ​ഗുണം ചെയ്യുന്നതുപോലെ തന്നെ ഉറക്കത്തെയും സുഖകരമാക്കും. ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം ചെയ്യുകയുമരുത്. അതും ഉറക്കം തടസ്സപ്പെടുത്തും.
  • ഉറക്കത്തിന് തൊട്ടുമുമ്പ് കാപ്പിയും മദ്യവും ഒഴിവാക്കുക എന്നതും പ്രധാനമാണ്. ഇവയും ഉറക്കം തടസ്സപ്പെടുത്തും.
  • ഒപ്പം ഉറക്കത്തിനു മതിയായ സാഹചര്യം ഒരുക്കാനും ശ്രദ്ധിക്കണം. ശബ്ദവും വെളിച്ചവുമില്ലാത്ത അന്തരീക്ഷത്തിലായിരിക്കണം ഉറങ്ങേണ്ടത്. ഒപ്പം മൊബൈൽ ഉപയോ​ഗവും ഉറക്കത്തിന് മണിക്കൂറുകൾ മുമ്പ് കുറയ്ക്കാം.
  • ഉറക്കത്തിന് മുമ്പ് വായിക്കുന്നതും മെഡിറ്റേറ്റ് ചെയ്യുന്നതും ​ഗുണം ചെയ്യും.

Content Highlights: reasons for morning headaches


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented