വായിൽ വെളുത്ത/ചുവന്ന പാടുകളോ ഉണങ്ങാത്ത മുറിവുകളോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം; വദനാർബുദത്തെ ചെറുക്കാം


ഡോ.ദീപ്തി ടി.ആർ

Representative Image | Photo: Canva.com

സെപ്റ്റംബർ 21 വദനാർബുദ അവബോധ ദിനമായി ആഘോഷിച്ചു വരുന്നു. സ്ത്രീകളിൽ നാലാം സ്ഥാനത്തും പുരുഷന്മാരിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന അർബുദമാണ് വദനാർബുദം അല്ലെങ്കിൽ വായിലെ അർബുദം. വിചാരിച്ചു കഴിഞ്ഞാൽ തടയാൻ കഴിയുന്ന കാൻസർ എന്നാണ് വായിലെ അർബുദത്തെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് ഇത് അപകടകരമായ കാൻസർ ആയി കണക്കാക്കപ്പെടുന്നുമുണ്ട്.

ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്. മിക്കപ്പോഴും ഇത്തരം കാൻസർ ഒരു സുപ്രഭാതത്തിൽ പൊട്ടിപുറപ്പെടുന്നവയുമല്ല. കാൻസറിന് മുന്നോടിയായി നമ്മുടെ വായിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കും. ഇത്തരം അവസ്ഥകളെ പൂർവാർബുദ അവസ്ഥകൾ അഥവാ Potentially Malignant Disorders എന്നാണ് വിശേഷിപ്പിക്കുന്നത്.

പ്രധാനമായി കാൻസറിന് മുന്നോടിയായി കാണപ്പെടുന്ന ഒന്നാണ് ധവളദേഹം അഥവാ leukoplakia. വായിലെ ഉൾഭാഗത്ത് കവിളിൽ അല്ലെങ്കിൽ നാവിൻ്റെ വശങ്ങളിൽ കാണപ്പെടുന്ന നേർത്ത വരകൾ ആയിട്ടാണ് ഇവ കാണാറുള്ളത്. വേദനരഹിതമായതുകൊണ്ടു തന്നെ ഇത് പലപ്പോഴും അവഗണിക്കപ്പെടുകയും അത് പിന്നീട് കാൻസർ ആവുകയും ചെയ്യാറുണ്ട്. ഇതുപോലെ വായക്കകത്ത് എന്തെങ്കിലും ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ തീർച്ചയായും ദന്തിസ്റ്റിന്റെ അല്ലെങ്കിൽ ഓറൽ മെഡിസിൻ സ്പെഷ്യലിസ്റ്റിനെ അടുത്ത് പോയി പരിശോധിക്കേണ്ടതാണ്.

ഇതുപോലെ തന്നെ വായക്കകത്ത് കാണപ്പെടുന്ന ചുവന്ന പാടയാണ് Erythroplakia/ശോണരേഖ. ചിലരിൽ ഇത് രണ്ടും ഒരുമിച്ച് വരാറുണ്ട്. വായ്പുണ്ണ് പലരിലും ഇടക്കിടെ കാണപ്പെടുന്ന ഒന്നാണ്. വായിലെ ഒരുവിധം എല്ലാ മുറിവുകളും വായ്‌പുണ്ണും സാധാരണ ഗതിയിൽ രണ്ടു മൂന്നു ആഴ്ച കൊണ്ട് തന്നെ ഉണങ്ങാറുണ്ട്. വായിൽ കാണുന്ന ഇത്തരത്തിൽ ഉള്ള മുറിവ് മൂന്ന് ആഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

എന്തെങ്കിലും തട്ടിയിട്ടുള്ള മുറിവുകൾ, കവിളിനോട് ചേർന്ന് നിൽക്കുന്ന പല്ലുകൾ തട്ടി ഉണ്ടാകുന്ന മുറിവുകൾ,വായിലെ നിര തെറ്റിയ പല്ലുകൾ നേരെയാക്കാനുള്ള കമ്പികൾ, വെപ്പുപല്ലിലെ കമ്പികൾ എന്നിവ കൊണ്ട് ഒരു സ്ഥലത്ത് തന്നെ മുറിവുകൾ വന്നാൽ കാൻസറിനുള്ള സാധ്യതകൾ ഉണ്ട്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അത് എടുത്തു കളയുകയോ അല്ലെങ്കിൽ രാകി കളയുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

മറ്റൊന്ന് ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് ആണ്. ഇത് പലപ്പോഴും ഉണ്ടാകുന്നത് പാക്ക്/അടക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ്. ഇവയിൽ അടങ്ങിയിട്ടുള്ള രാസ സംയുക്തങ്ങൾ ആണ് ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. അതിനകത്ത് അടങ്ങിയിട്ടുള്ള ചില alkaloid ഫലമായാണ് ഈ അവസ്ഥ കണ്ട് വരുന്നത് . ഈ അവസ്ഥയിൽ വായ തുറക്കാൻ ഉള്ള ബുദ്ധിമുട്ട്, നാവു പുറത്തേക്ക് നീട്ടാനുള്ള ബുദ്ധിമുട്ട് ഒക്കെ കാണാറുണ്ട്. പുകയില ഉപയോഗിക്കുന്നവർ ഒന്നുകിൽ വലിക്കുകയോ അല്ലെങ്കിൽ ചവക്കുന്ന രീതിയിലോ ആണ് ഉപയോഗിക്കുക. ചവക്കുന്ന പുകയില ആണു വലിക്കുന്ന പുകയിലയേക്കാൾ കൂടുതൽ അപകടകാരി. പലപ്പോഴും ആളുകൾ ചെയ്യുന്നത് ഒരു പൗച് പോലെ ഈ പുകയില ചുണ്ടിന്റെയോ കവിളിന്റെയോ ഉൾഭാഗത്ത് വെക്കുകയും അവ ഇതു പിന്നീട് tobacco pouch keratosis ആയി പിന്നീട് ക്യാൻസർ ആയി മാറുകയും ചെയ്യുന്നു.

എല്ലാ ദിവസവും ബ്രഷ് ചെയ്യുന്ന സമയത്ത് ദിവസവും ഒരു ഒന്നര മിനുട്ട് എടുത്ത് സ്വയം പരിശോധന നടത്തുകയാണെങ്കിൽ വായിലെ കാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും. ചുണ്ടിൻ്റെ വശങ്ങൾ ചുണ്ടിൻ്റെ പുറമെ കാണുന്ന ഭാഗങ്ങൾ നാവിൻ്റെ വശങ്ങൾ നാവിൻ്റെ അടിഭാഗം കവിളിന്റെ ഉൾഭാഗം അണ്ണാക്കിന്റെ ഉൾഭാഗം tonsils വായിൻ്റെ പുറകുവശം എന്നീ ഭാഗങ്ങൾ പരിശോധിച്ച് വെളുത്ത/ചുവന്ന പാടുകൾ ഉണങ്ങാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തണം.

ഇങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ദന്തിസ്റ്റിന്റെ അല്ലെങ്കിൽ ഓറൽ മെഡിസിൻ സ്പെഷ്യലിസ്റ്റിനെ അടുത്ത് പോയാൽ ആ ഭാഗത്തുള്ള ചെറിയ ഭാഗം എടുത്ത് പരിശോധനക്ക് അയക്കറുണ്ട്. ഇതിനെ biopsy എന്നാണ് പറയുന്നത്. എല്ലാ ബയോപ്സി റിസൾട്ടും ക്യാൻസർ ആവണം എന്നില്ല. ചില കോശങ്ങളെ ശേഖരിച്ച് പരിശോധിക്കുകയാണ് ചെയ്യുന്നത്. കോശങ്ങളിൽ ഉള്ള വ്യതിയാനങ്ങൾ ഈ ടെസ്റ്റിലൂടെ മനസ്സിലാകും. എത്രയും നേരത്തെ ബയോപ്സി ചെയ്താൽ ഇത് കാൻസർ ആയി മാറുന്നുണ്ടോ എന്ന് അറിയാൻ കഴിയും.

ഒരിക്കൽ വന്നു കഴിഞ്ഞാൽ ചികിത്സാരീതി തേടുകയാണ് വേണ്ടത്.ഇത് കാൻസർ പടരുന്നതിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയുന്നതിൽ നിന്നും തടയാൻ കഴിയും. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്താൻ കഴിയാതിരുന്നാൽ ചില ഭാഗങ്ങൾ മുറിച്ചു മാറ്റുകയോ radiotherapy /chemotherapy എന്നിവ ഒക്കെ ചെയ്യേണ്ടി വരാറുണ്ട്. മുൻകൂട്ടി നിർണയിച്ചാൽ ഏതു കാൻസറും രോഗവിമുക്തി സാധ്യമാണ് എന്നതോർക്കുക.

കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസറാണ് ലേഖിക

Content Highlights: mouth cancer awareness day symptoms of mouth cancer and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented