
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും, ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽനിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് അലർജിക് റൈനൈറ്റിസ് ആകാം. സാധാരണയായി ഈ അവസ്ഥയുടെ പ്രേരകഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. പൂമ്പൊടി / Pollen
രാവിലെ സമയങ്ങളിൽ അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലാണ്.
2. വളർത്തു മൃഗങ്ങളുടെ രോമം / Pet Dander
കിടക്കയിലോ കസേരയിലോ വസ്ത്രത്തിലോ ഒക്കെ വളർത്തുമൃഗങ്ങളുടെ രോമം ഉണ്ടെങ്കിലോ വളർത്തുമൃഗങ്ങൾ നിങ്ങളുടെ മുറിയിൽ ഉറങ്ങുന്നെങ്കിലോ അലർജിക്ക് കാരണമാകാം.
3. പൊടിപടലങ്ങൾ / Dust mites
കിടക്കയിലും തലയിണയിലും കിടക്കവിരിയിലും തലയിണ ഉറയിലും ഒക്കെ ഉണ്ടാകുന്ന സൂക്ഷ്മജീവികൾ മൂലം അലർജിയോടനുബന്ധിച്ച ലക്ഷണങ്ങൾ രാവിലെ പ്രകടമാകുന്നതിന് കാരണമാകുന്നു.
4. പൂപ്പൽ / Mould
വീടിന്റെ ഉള്ളിൽ നനവോ ഈർപ്പമുള്ള കാലാവസ്ഥയോ ആണെങ്കിൽ പൂപ്പൽ ബാധക്ക് സാധ്യതയുണ്ട്. ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരകഘടകങ്ങളാണ്. ഇതുമൂലം nasal mucosa-യിൽ വീക്കം ഉണ്ടാകുന്നു.
സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് Non-allergic Rhinitis. ഇതിലേക്ക് നയിക്കുന്ന രോഗ കാരണങ്ങൾ
1. ശക്തമായ ഗന്ധം
രാത്രിയിൽ ഉപയോഗിക്കുന്ന മണമുള്ള ലോഷൻ/എണ്ണ/ജെല്ല്, ശക്തമായ ഗന്ധമുള്ള സോപ്പുപൊടി എന്നിവ മൂക്കിലെ mucosal രക്തക്കുഴലുകളെ പ്രവർത്തിപ്പിപ്പിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
2. ചില മരുന്നുകൾ - Ibuprofen, Aspirin,Sedatives, etc
3. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ / Gastroesophageal reflux
മലർന്നു കിടക്കുമ്പോൾ പുളിച്ച് തികട്ടുന്ന അവസ്ഥ ഉണ്ടാവുകയും തുടർന്ന് തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിലൂടെ തൊണ്ടയിലേക്ക് കഫം പോവുകയും ചുമയ്ക്കുകയും ചെയ്യുന്നു.
4. ഹോർമോൺ ഘടകങ്ങൾ
ഗർഭധാരണ സമയത്ത്, മുലയൂട്ടുന്ന നാളുകളിൽ, ആർത്തവ സമയത്തിൽ ഒക്കെയുള്ള ഹോർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ nasal mucosal രക്തക്കുഴലുകളെ ബാധിക്കും.
രാവിലെ ഉണ്ടാകുന്ന അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
1. കിടപ്പുമുറിയിൽ carpet ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ ഒരു ദിവസം എങ്കിലും Vaccum clean ചെയ്യുക.
2. തലയിണ ഉറയും കിടക്ക വിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പ് മുറിയിലോ കിടക്കുന്ന സ്ഥലത്തോ വളർത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചു കളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈർപ്പമുള്ള മുറിയിൽ ഉറങ്ങുന്നത് ഒഴിവാക്കുക.
6. കിടപ്പുമുറിയിൽ ഈർപ്പമുള്ളതോ നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. ശക്തമായ ഗന്ധമുള്ള സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. Saline nasal drops / Saline irrigation ഉപയോഗിക്കുക.
ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ?
1. രോഗലക്ഷണങ്ങൾ നിലനിൽക്കുന്നെങ്കിലോ/എല്ലാ മുൻകരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വർധിക്കുന്നെങ്കിലോ.
2. രോഗലക്ഷണങ്ങൾ ഉറക്കത്തെയോ ദൈനംദിന പ്രവൃത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.
3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയിൽ തടസ്സം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.
അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവ ജീവിതചര്യയിൽനിന്നും ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ മാറ്റി നിർത്താൻ സാധിക്കുന്നു.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ഇഎൻടി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ആണ് ലേഖിക)
Content Highlights: Identifies common morning triggers like pollen, dust mites, and pet dander., Distinguishes between allergic and non-allergic rhinitis causes
Published: 21 Apr 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented