സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളംമതിയായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. അതിനൊപ്പം തന്നെ കടുത്ത സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. സൺസ്ക്രീനിന്റെ ഉപയോഗത്തേക്കുറിച്ച് പലരും അറിയാൻ ആഗ്രഹിക്കുന്നതും ഈ സമയത്താണ്. സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനേക്കുറിച്ച് പരിശോധിക്കാം.
സാധാരണയായി നല്ല ഒരു സണ്‍സ്‌ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക ബ്രോഡ് സ്പെക്ട്രം എന്നാകും.
എന്താണ് ബ്രോഡ് സ്‌പെക്ട്രം?
UVA & UVB (Ultraviolet A &Ultraviolet B) സൂര്യരശ്മികളില്‍ നിന്നും പൂര്‍ണസംരക്ഷണം നല്‍കാനായി കെമിക്കൽ, ഫിസിക്കൽ ഘടകം അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ആണിത്. ഒരു കെമിക്കല്‍ സണ്‍സ്‌ക്രീന്‍ സൂര്യരശ്മിയെ ആഗിരണം ചെയ്ത് അതിനെ ചൂടായി പുറത്തുവിടുന്നു. അങ്ങനെ കോശങ്ങള്‍ക്ക് കേടുവരാതെ സംരക്ഷിക്കുന്നു. സിന്നമേറ്റ്സ്, സാലിസൈലേറ്റ്സ്, ബെൻസോഫിനോൻ കുടുംബത്തില്‍ വരുന്നവയാണ് സാധാരണ കെമിക്കല്‍ സണ്‍സ്‌ക്രീന്‍. ഒരു ഫിസിക്കൽ ഘടകമാകട്ടെ സൂര്യരശ്മിയെ പ്രതിഫലിപ്പിച്ച് ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയാണ് ഫിസിക്കൽ സണ്‍സ്‌ക്രീനുകളില്‍ കാണുന്നത്.
ഒരു സണ്‍സ്‌ക്രീനില്‍ കാണുന്ന എസ്.പി.എഫ് എന്താണ്?
എസ്.പി.എഫ് അഥവാ സൺ പ്രൊട്ടെക്ഷൻ ഫാക്റ്റർ, യു.വി.ബി. റേഡിയേഷനുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇത് 15 മുതല്‍ 100 വരെയാണ് ഉണ്ടാവുക. ഇന്ത്യന്‍ ചര്‍മത്തിന് എസ്.പി.എഫ് 30 അടങ്ങിയ സണ്‍സ്‌ക്രീന്‍ ആണ് ഉത്തമം. കാരണം, SPF 15 - 93% സംരക്ഷണം നല്‍കുമ്പോള്‍ SPF 30 - 97% വും SPF 50 - 98% വും സംരക്ഷണം നല്‍കുന്നു. Protection factor കൂടുന്നതിനനുസരിച്ച് protection / സംരക്ഷണ തോതില്‍ ഉള്ള അന്തരം കുറവാണ്.
PA++ എന്താണ്?
മറ്റൊന്ന് PA++ എന്നതാണ്. Protection grade of UVA അഥവാ UVA റേഡിയേഷനില്‍ നിന്നുള്ള സംരക്ഷണത്തിന്റെ തോത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PA കഴിഞ്ഞ് 2+ വന്നാല്‍ മിതമായ സംരക്ഷണവും (Moderate Protection) 3+ വന്നാല്‍ ഉയര്‍ന്ന സംരക്ഷണവും (High protection) 4+ വന്നാല്‍ മികച്ച സംരക്ഷണവും (Very high protection) ലഭിക്കും എന്നാണ് അര്‍ഥം.
Water resistant അല്ലെങ്കില്‍ waterproof എന്നോ Sweat resistant എന്നോ സണ്‍സ്‌ക്രീനിന്റെ പുറത്ത് എഴുതിയിട്ടുണ്ടെങ്കില്‍ അതിനര്‍ഥം നനഞ്ഞാലും 40 മിനിറ്റ് കൂടി സൂര്യരശ്മിയില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്നാണ്. 80 മിനിറ്റ് എങ്കിലും സംരക്ഷണം നിലനില്‍ക്കുമെങ്കില്‍ വാട്ടര്‍പ്രൂഫ് ആണ്. ആ സമയത്തിനു ശേഷം വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതാണ്.
ഇപ്പോള്‍ വിപണിയിലുള്ള പല സണ്‍സ്‌ക്രീനിലും ബ്ലൂ ലൈറ്റ് ഫിൽറ്റർ എന്നും കാണാം. നമ്മുടെ സ്‌ക്രീനില്‍ (Mobile / Computer) നിന്നും വരുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് അല്ലെങ്കില്‍ Blue light- നെ പ്രതിരോധിക്കുന്ന ഘടകം അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ആണിവ. ഫിസിക്കൽ ഘടകങ്ങളാണ് ബ്ലൂ ലൈറ്റില്‍ നിന്നും സംരക്ഷണം നല്‍കുന്നത്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം
6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്‌ക്രീന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏല്‍ക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് Physical സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. മുതിര്‍ന്ന കുട്ടികള്‍ തൊട്ട് chemical സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
2. ചര്‍മത്തിന്റെ തരം (Skin ടൈപ്പ്)
a) മുഖക്കുരു ഉള്ളവര്‍ (Oily skin) - ജെൽ രീതിയിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
b) വരണ്ട ചര്‍മം ഉള്ളവര്‍ (Dry skin) - ക്രീം, ലോഷൻ രീതിയിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
c) പെട്ടെന്ന് അസ്വസ്ഥമാകുന്ന ചര്‍മമുള്ളവര്‍ (Sensitive skin) – ഫിസിക്കൽ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
3. സണ്‍സ്‌ക്രീന്‍ പുരട്ടുന്നതെങ്ങനെ?
വെയിലത്ത് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടുക. ഫിസിക്കൽ ഘടകം മാത്രമുള്ള സണ്‍സ്‌ക്രീന്‍ പുറത്ത് പോകുന്നതിന് തൊട്ട് മുമ്പ് ഇടാം.
3ml അല്ലെങ്കില്‍ മുക്കാല്‍ ടീസ്പൂണ്‍ സണ്‍സ്‌ക്രീന്‍ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്.
വെയില്‍ തട്ടുന്ന എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഇടുക, അതായത് കഴുത്ത്, കൈ, പാദത്തിന്റെ ഉപരി വശം.
Physical സണ്‍സ്‌ക്രീന്‍ ഒരു ലേപം (Coating) പോലെ ധരിക്കുക. Chemical സണ്‍സ്‌ക്രീന്‍ നന്നായി തേച്ചുപിടിപ്പിക്കുക.
2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും ഇടുക. ഇതുകൂടാതെ വിയര്‍ത്താലോ നനഞ്ഞാലോ വീണ്ടും ഇടുക.
പുറത്ത് പോകാത്തവരും സണ്‍സ്‌ക്രീന്‍ ധരിക്കുക. ഇത് ജനലില്‍ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയില്‍ നിന്നും ചര്‍മകോശങ്ങളെ സംരക്ഷിക്കുന്നു.
ഇത്തരത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൂടാതെ പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം ലഭിക്കാൻ കുട ഉപയോഗിക്കുന്നതും, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശീലമാക്കുക.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമാണ് ലേഖിക.
Content Highlights: how to choose and use sunscreen
Published: 19 Mar 2024, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented