വേനലിനു പിന്നാലെ മഴയെത്തിയതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപന സാധ്യതയും ഏറി. കൊതുക് പരത്തുന്നതും മലിനജലത്തിലൂടെ പടരുന്നതുമാണ് ഇതില്‍ മിക്കതും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിലനിര്‍ത്തിയാല്‍ മാത്രമേ ഈ സാഹചര്യത്തെ മറികടക്കാനാവൂ.
എച്ച് വണ്‍ എന്‍ വണ്‍
- ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗം
- വായുവിലൂടെ പടരും. രോഗിയോട് അടുത്ത് ഇടപഴകുമ്പോള്‍ പകരുന്നു.
- പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന എന്നിവയുണ്ടാകും.
- അമിത രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയുള്ളവരിലും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലും ജാഗ്രത വേണം. ന്യുമോണിയ ആണ് സങ്കീര്‍ണത.
- ഈ വര്‍ഷം 187 കേസുകള്‍. സംശയിക്കുന്നത് 202. മരണം അഞ്ച്.
കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍
ഡെങ്കിപ്പനി
- ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗം. നാല് ഉപവിഭാഗങ്ങള്‍. ഉപവിഭാഗം രണ്ട് കൂടുതല്‍ അപകടം.
- പനി, അസ്ഥികളിലും പേശികളിലും കഠിന വേദന, കണ്ണുകള്‍ക്ക് പുറകില്‍ വേദന. ഒരുതവണ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ സങ്കീര്‍ണമാകും. പ്ലേറ്റ് ലറ്റ് കുറയും.
- ആന്തരിക രക്തസ്രാവം ഉണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവ മാരകമാവാം.
- ഈ വര്‍ഷം 5411 രോഗികള്‍. സംശയിക്കുന്നത് 13,933. മരണം 16.
ചിക്കുന്‍ഗുനിയ
- ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗം.
- പനി, സന്ധികളില്‍ വേദന, ചര്‍മത്തില്‍ ചുവന്നപാടുകള്‍
- പനി മാറിയാലും നീണ്ടുനില്‍ക്കുന്ന സന്ധി വേദന.
- ഈ വര്‍ഷം ആറു രോഗികള്‍.
ജപ്പാന്‍ ജ്വരം
- ക്യൂലക്‌സ് കൊതുക് പരത്തുന്ന വൈറസ് രോഗം.
- 20 മുതല്‍ 30 ശതമാനമാളുകളില്‍ മരണകാരണമാവാം.
- പനി, ശരീരവേദന, അപസ്മാര ലക്ഷണങ്ങള്‍
- രോഗികളില്‍ നാഡീസംബന്ധമായ തകരാറുകള്‍ ഉണ്ടാകാം.
- വാക്‌സിനേഷനുണ്ട്.
- ഈ വര്‍ഷം നാല് രോഗികള്‍. സംശയിക്കുന്നത് 43. രണ്ട് മരണം.
വെസ്റ്റ്‌നൈല്‍ പനി
- ക്യൂലക്‌സ് കൊതുക് പരത്തുന്ന വൈറസ് രോഗം.
- കടുത്ത പനി, തലവേദന, നാഡീ തകരാറുകള്‍, അസാധാരണ പെരുമാറ്റം, കോമ
- കൂടുതലും പ്രയാമായവരില്‍
- ഇത്തവണ 10 കേസുകള്‍. സംശയിക്കുന്നത് 26. മരണം ഒന്ന്.
മലിനജലത്തിലൂടെ പകരുന്നവ
എലിപ്പനി
- രോഗാണു ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ.
- എലി, മറ്റ് സസ്തനികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന മലിനവെള്ളവുമായി ബന്ധപ്പെടുമ്പോള്‍ രോഗാണു മുറിവുകളിലൂടെ അകത്തെത്തുന്നു. മലിന വെള്ളം കുടിക്കുന്നത് വഴിയും വരാം.
- ലക്ഷണങ്ങള്‍- പനി, പേശീവേദന, കണ്ണില്‍ ചുവപ്പ്
- ഗുരുതരമായാല്‍ കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും.
- ആന്റിബയോട്ടിക് മരുന്നുണ്ട്. പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാം.
- ഈ വര്‍ഷം 805 കേസുകള്‍. സംശയിക്കുന്നത് 800. മരണം 41
ടൈഫോയ്ഡ്
- രോഗകാരണം സാല്‍മൊണല്ല ടൈഫി ബാക്ടീരിയ
- രോഗിയുടെ മലത്തിലൂടെ പുറത്തെത്തുന്ന അണുക്കള്‍ മലിനജലംവഴി മറ്റുള്ളവരിലെത്തുന്നു
- ലക്ഷണങ്ങള്‍-നീണ്ടുനില്‍ക്കുന്ന കടുത്ത പനി, ഉദര പ്രശ്‌നങ്ങള്‍, കറുത്ത മലം
- വാക്‌സിനേഷനുണ്ട്.
- ഈ വര്‍ഷം 58 രോഗികള്‍. സംശയിക്കുന്നത് 658
കോളറ
- രോഗാണു ബാക്ടീരിയ.
- ലക്ഷണങ്ങള്‍- വേദനയില്ലാതെ ഒട്ടെറെ തവണയുണ്ടാകുന്ന വയറിളക്കം, വൃക്കസ്തംഭനം വന്നുചേരാം.
- വാക്‌സിനുണ്ട്.
- ഈ വര്‍ഷം എട്ട് രോഗികള്‍.
മഞ്ഞപ്പിത്തം
- രോഗാണു-ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍
- ലക്ഷണങ്ങള്‍- തുടക്കത്തില്‍ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി. പിന്നീട് ബിലുറുബിന്‍ അളവ് വര്‍ധിച്ച് കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം.
- മാരമകമായാല്‍ തലച്ചോറിന്റെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കാം.
- ഈ വര്‍ഷം 2287 രോഗികള്‍. സംശയിക്കുന്നത് 6183. 18 മരണം.
ഛര്‍ദ്യാതിസാരം
- രോഗാണു റോട്ടാ വൈറസ്, ഷിഗല്ല, സാല്‍മൊണല്ല, ഇ.കോളി.
- മലിനജലം, ഭക്ഷണം എന്നിവയിലൂടെ പടരുന്നു.
വേണ്ട പരിഭ്രാന്തിയും സ്വയം ചികിത്സയും
പനി വന്നാല്‍ പരിഭ്രാന്തി വേണ്ട. ഡോക്ടറെ കാണുക. നിര്‍ദേശിച്ചാല്‍ മാത്രം വിദഗ്ധ കേന്ദ്രങ്ങളിലെത്തുക. സ്വയം ചികിത്സ നടത്തരുത്. ശുചിത്വത്തില്‍ ശ്രദ്ധിക്കുക. പ്രായമായവരും മറ്റ് ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. -ഡോ. ബി. പദ്മകുമാര്‍, പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ
Content Highlights: common diseases during monsoons in india
Published: 26 May 2024, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented