നോമ്പ് തുറക്കുന്ന നേരത്ത് വിളമ്പാം രുചികരമായ സ്ക്രൂവ്ഡ് ബ്രെഡ് ബോക്സ്. റാട്ടിയും ഉരുളക്കിഴങ്ങും ചിക്കനുമടക്കം ഏതാനും ചേരുവകൾകൊണ്ട് ഉണ്ടാക്കുന്ന വിഭവം പരിചയപ്പെടുത്തുന്നത് ഇബ്രീസ ജുനൈദ്
ആവശ്യമായ ചേരുവകൾ
- റൊട്ടി: മൂന്നെണ്ണം
- സ്ക്രൂവേര്സ്: മൂന്നെണ്ണം
- വെണ്ണ: മൂന്ന് ടേബിള്‍ സ്പൂണ്‍
- ഉരുളക്കിഴങ്ങ്: രണ്ടെണ്ണം വലുത്
- ചിക്കന്‍ അരിഞ്ഞത്ത്: അരകപ്പ്
- കുരുമുളകുപൊടി: ഒരു ടീസ്പൂണ്‍
- ഗരംമസാല: ഒരു ടീസ്പൂണ്‍
- ഉപ്പ്: ആവശ്യത്തിന്
- തക്കാളി സോസ്: മൂന്ന് ടേബിള്‍സ്പൂണ്‍
- പൊതീന ചട്ണി: കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം: പാനില്‍ വെണ്ണ അലിയിച്ച് റൊട്ടി പൊരിച്ചെടുക്കുക. ഒരു റൊട്ടി ചതുരത്തില്‍ നാലായി മുറിക്കുക. ഒരു പാത്രത്തില്‍ വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് അതിലേക്ക് വേവിച്ച് അരിഞ്ഞുവെച്ച ചിക്കന്‍, കുരുമുളകുപൊടി, ഉപ്പ്, ഗരംമസാല എന്നിവ ചേര്‍ത്ത് കുഴച്ചുവെക്കുക. കുഴച്ചുവെച്ച കൂട്ട് രണ്ടായി ഭാഗിച്ച് ഒന്നിലേക്ക് പൊതീനചട്ണിയും മറ്റേതില്‍ തക്കാളിസോസും ചേര്‍ക്കുക. ശേഷം റൊട്ടി ഒരു കഷണം എടുത്ത് പൊതീന-ഉരുളക്കിഴങ് മിശ്രിതം നിറച്ച് മറ്റൊരു കഷണം മേലെ വെക്കുക. അതിനു മീതെ തക്കാളിസോസ്-ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക. ഈ രീതിയില്‍ എല്ലാ റൊട്ടിക്കഷണങ്ങളും നിറച്ചുവെച്ചതിനുശേഷം ഒരു സ്ക്രൂവെര്‍ എടുത്ത് അതിലേക്ക് പൊതീന-ഉരുളക്കിഴങ്ങ് നിറച്ചുവെച്ച റൊട്ടി കോര്‍ക്കുക. പിന്നീട് തക്കാളിസോസ്-ഉരുളക്കിഴങ്ങ് മിശ്രിതം നിറച്ച് കോര്‍ക്കുക. ഇത് ആവര്‍ത്തിക്കുക. ഒരു സ്ക്രൂവറില് നാല് ബ്രെഡ് വരുന്ന രീതിയില്‍ കോര്‍ത്തെടുത്ത് തക്കാളിസോസ് ഉപയോഗിച്ച് അലങ്കരിച്ച് കഴിക്കാം.
Content Highlights: screwed bread box recipe
Published: 06 Mar 2025, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented