ചൂടോടെ കഴിക്കാവുന്ന ക്രാബ് റോസ്റ്റ്

To advertise here,

ചേരുവകള്‍

  1. വലിയ ഞണ്ട്: നാലെണ്ണം 
  2. ചെറിയുള്ളി: പത്തെണ്ണം  
  3. വെളുത്തുള്ളി: മൂന്നെണ്ണം 
  4. ഇഞ്ചി അരിഞ്ഞത്: ഒരു ചെറിയ സ്പൂണ്‍ 
  5. കശുവണ്ടി: മൂന്നെണ്ണം 
  6. കുരുമുളകുപൊടി: ഒരു വലിയ സ്പൂണ്‍ 
  7. പച്ചമുളക്: രണ്ടെണ്ണം 
  8. മഞ്ഞള്‍പൊടി: ഒരു വലിയ സ്പൂണ്‍
  9. ഉപ്പ്: ആവശ്യത്തിന് 
  10. വെളിച്ചെണ്ണ: കാല്‍ കപ്പ് 
  11. മല്ലിയില അരിഞ്ഞത്: കാല്‍ കപ്പ് 
  12. തേന്‍: മുക്കാല്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഞണ്ട് വേവിച്ച് മാംസം മാത്രം വേര്‍തിരിക്കുക. ചൂടായ വെളിച്ചെണ്ണയില്‍ ചെറിയുള്ളി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക് എന്നിവ വഴറ്റിയശേഷം ഞണ്ടും ഉപ്പും ചേര്‍ത്ത് ഫ്രൈ ചെയ്യണം. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞത് വിതറി വീണ്ടും മൊരിച്ചെടുക്കണം. എണ്ണ തെളിഞ്ഞുവന്ന് ഏകദേശം ബ്രൗണ്‍നിറമാകുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കി വേഗം വാങ്ങിവെക്കുക. മറ്റൊരു പാനില്‍ കടുക് പൊട്ടിച്ച് അതിലേക്ക് ഈ കൂട്ട് ചേര്‍ക്കുക. കശുവണ്ടി ചെറുതായി നുറുക്കിയതും മല്ലിയിലയും ചേര്‍ത്ത് റോസ്റ്റ് നന്നായി ഇളക്കിയെടുത്ത് ചൂടോടെ കഴിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Crab Roast Recipe