ഒക്ടോബര്‍ ആറ് ലോക നൂഡില്‍സ് ദിനമാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായൊരു ഭക്ഷണമാണ് നൂഡില്‍സ്. ഈ പ്രത്യേകതയാണ് നൂഡില്‍സിന് ലോകവ്യാപകമായി പ്രചാരംനേടിക്കൊടുത്തത്. കാന്റണ്‍ നൂഡില്‍സ്, ബീന്‍ ത്രെഡ്, റൈസ് നൂഡില്‍സ്, സ്പിഗാറ്റി നൂഡില്‍സ് തുടങ്ങി 100-ലേറെ തരം നൂഡില്‍സ് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ നൂഡില്‍സ് ദിനത്തില്‍ ബട്ടര്‍ ചിക്കന്‍ നൂഡില്‍സ് ഉണ്ടാക്കി കഴിച്ചാലോ?
ആവശ്യമായ സാധനങ്ങള്‍
വേവിച്ച നൂഡില്‍സ്- ഒരു കപ്പ്
തക്കാളി-രണ്ടെണ്ണം
സവാള-1
ചെറുതാക്കി അരിഞ്ഞ ചിക്കന്‍-അരക്കപ്പ്
വെളുത്തുള്ളി- 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്- 4
കറുവപ്പട്ടയില-1
ക്രീം- 1 ടേബിള്‍ സ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഏലക്കായ- 1-2
ചുവന്ന മുളക്- 2
ഉപ്പ് ആവശ്യത്തിന്
കസൂരി മേത്തി-1 ടേബിള്‍ സ്പൂണ്‍
ഒരു നുള്ള് പഞ്ചസാര
ഗ്രാമ്പൂ- 2
കറുവപ്പട്ട- 1
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് തക്കാളി, സവാള, വെളുത്തുള്ളി, ഏലക്ക, കറുത്ത ഏലക്ക, ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, കശുവണ്ടി, വെണ്ണ എന്നിവ ചേര്‍ത്ത് തക്കാളി മൃദുവാകുന്നതുവരെ വേവിക്കുക. ഇത് അരച്ച് അരിച്ചെടുക്കുക.
ഒരു പാനില്‍ വെണ്ണ ചേര്‍ത്തശേഷം അരിച്ചെടുത്ത മിശ്രിതം അതിലേക്ക് ഒഴിച്ച് 10 മിനിറ്റ് ഇളക്കുക. ഉപ്പ്, പഞ്ചസാര, മേത്തി, ക്രീം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം നൂഡില്‍സും ചെറുതാക്കി മുറിച്ചുവെച്ച ചിക്കനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
Content Highlights: Celebrate World Noodles Day with this easy and delicious Butter Chicken Noodles recipe. Perfect for a quick and flavorful meal. Try it today!
Published: 06 Oct 2025, 05:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented