
ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് കണ്ടെത്തിയെന്ന ആരോപണവുമായി ഉപഭോക്താവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാലിനി എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. എഗ്ഗോസ് എവരിഡേ ബ്രാൻഡിന്റെ മുട്ടകൾ പുഴുങ്ങിയപ്പോൾ ഉള്ളിലെ മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് നൂലുകൾ പോലെയുള്ള വസ്തുക്കളാണ് കണ്ടതെന്ന് ഇവർ ആരോപിക്കുന്നു.
‘വ്യാജ മുട്ടകളെക്കുറിച്ചും പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ ഇന്നത് എന്റെ വീട്ടിലുണ്ടായിരിക്കുന്നു. മുട്ട പുഴുങ്ങാൻ വെച്ചപ്പോൾ അതിനുള്ളിൽ നിന്ന് നൂഡിൽസ് പോലെ പ്ലാസ്റ്റിക് പുറത്തുവരുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി’- എന്നാണ് വീഡിയോയിൽ പറയുന്നത്. ഭാഗ്യവശാൽ ഒരു മുട്ട പൊട്ടിയതുകൊണ്ടാണ് ഉള്ളിലെ പ്ലാസ്റ്റിക് ശ്രദ്ധയിൽപ്പെട്ടതെന്നും അല്ലെങ്കിൽ തങ്ങൾ ഇത് കഴിക്കുമായിരുന്നുവെന്നും പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എഗ്ഗോസ് അധികൃതർ രംഗത്തെത്തി. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI) മുൻപ് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും കമ്പനി ചൂണ്ടിക്കാട്ടി. സ്വാഭാവികമായ മുട്ടയ്ക്ക് സമാനമായ രീതിയിൽ പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ നിലവിലില്ലെന്നാണ് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നത്. ഉപഭോക്താവിനുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിച്ച കമ്പനി, പരാതി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
Content Highlights: customer alleges finding plastic-like threads in eggs purchased via Zepto from the brand Eggos Everyday
Published: 26 Feb 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented