സാമൂഹികമാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നുന്നത്. രകസരവും കൗതുകമുള്ളതുമായ വീഡിയോകള്‍ക്ക് നല്ല പ്രതികരണം ലഭിക്കുന്നതും പതിവാണ്. അത്തരത്തിലൊരു രസകരമായ വേറിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

To advertise here,

അതിവേഗത്തില്‍ ഓറഞ്ച് കുട്ടകള്‍  മാറ്റുന്ന ഒരു സ്ത്രീയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. നിറയുന്ന ഓറഞ്ച് കുട്ടകള്‍ അതിവേഗത്തില്‍ മാറ്റുകയാണ് ഈ സ്ത്രീ ചെയ്യുന്നത്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയായിരുന്നു. 

ഒന്നാമത്തെ കുട്ട അതിവേഗം നിറയ്ക്കുന്ന സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് അതുമാറ്റിവയ്ക്കുന്നതും അതേ സമയം തന്നെ അടുത്ത കുട്ടയില്‍ ഓറഞ്ച് നിറയ്ക്കുന്നതും ചെയ്യുന്നുണ്ട്. ഓരോ കുട്ടയും ഇത്തരത്തില്‍ അതിവേഗം നിറയ്ക്കുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. കുട്ടകള്‍ വേറെയൊരാള്‍ എടുത്തു മാറ്റുന്നതും വീഡിയോയില്‍ കാണാം.

'ബഹുമാനം അര്‍ഹിക്കുന്നത്, ഈ ജോലി അത്ര എളുപ്പമല്ല. വിദഗ്ധരായവര്‍ക്ക് മാത്രമേ സാധിക്കൂ' എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 6.6  മില്യണ്‍ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്.  നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.