ല്ലാ സീസണിലും ലഭിക്കുന്നൊരു പഴമാണ് പേരയ്ക്ക. വൈറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ് ഉള്‍പ്പടെ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ പേരയ്ക്കയില്‍ പല വൈവിധ്യങ്ങളുണ്ട്. അതില്‍ ഏറ്റവും സാധാരണമായി കാണുന്നവയാണ് വെളുത്ത കാമ്പുള്ള പേരയ്ക്കയും ചുവന്ന പേരക്കയും. രണ്ടും പോഷകസമൃദ്ധമാണ് എന്നാല്‍ രുചിയിലും പോഷകങ്ങള്‍, ആരോഗ്യ ഗുണങ്ങള്‍ എന്നിവയില്‍ ഇവരണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.

To advertise here,

വെളുത്ത പേരയ്ക്ക

ചുവന്ന പേരയ്ക്കയേക്കാള്‍ അല്‍പ്പം മധുരം കൂടുതലുണ്ട് വെളുത്ത പേരക്കയ്ക്ക്. അതില്‍ കൂടുതല്‍ പഞ്ചസാര, അന്നജം, വിത്തുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായുള്ളതിനാല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഇത് നല്ലതാണ്.

ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുക വഴി സാധിക്കും. കാന്‍സര്‍ വിരുദ്ധഗുണങ്ങളുമുണ്ടെന്നും ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചുവന്ന പേരയ്ക്ക

ഇതില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ് എന്നാല്‍ പഞ്ചസാര അന്നജം, വിറ്റാമിന്‍ സി എന്നിവയുടെ അളവ് കുറവാണ്. ഇതിന് വിത്തുകളും കുറവായിരിക്കും. കരോട്ടിനോയിഡുകളാണ് ഇതിന് ചുവന്ന നിറം നല്‍കുന്നത്, പ്രത്യേകിച്ചും ലൈക്കോപീന്‍ എന്ന ശക്തമായ ആന്റി ഓക്‌സിഡന്റ് അതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഉയര്‍ന്ന അളവില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ഹൃദയരോഗ്യത്തിന് നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണിത്യ വൈറ്റമിന്‍ എ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനം സുഗമമാക്കുകയും ഭാരം നിയന്ത്രിക്കാന്‍ സഹായകമാവുകയുംവ ചെയ്യുന്നു. പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് നല്ലതാണ്.

ഏതാണ് നല്ലത് ?

ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചുവന്ന പേരക്കയാണ് ആരോഗ്യഗുണങ്ങളില്‍ നല്ലത്. വൈറ്റമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍ എന്നിവ ധാരാളമുണ്ട് എന്നതിന് പുറമെ പഞ്ചസാരയുടെ അളവും കുറവാണ്.

എങ്കിലും വെള്ള പേരയ്ക്ക മോശമാണെന്നല്ല, അതിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കല്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉപകാരപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യസ്ഥിതിക്കനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

 

( ഈ ലേഖനം പൊതുവിജ്ഞാനം മാത്രം ലക്ഷ്യമിട്ടുള്ളതാണ്, വ്യക്തിഗതമായ ആരോഗ്യ/പോഷകാഹാര ഉപദേശമല്ല. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിര്‍ബന്ധമായും യോഗ്യതയുള്ള ഡോക്ടര്‍ അല്ലെങ്കില്‍ ഡയറ്റീഷ്യന്‍/ന്യൂട്രീഷനിസ്റ്റിന്റെ നിര്‍ദേശപ്രകാരം മാത്രം എടുക്കുക.)