ലാംശം കൂടുതലുള്ള പഴമാണ് തണ്ണിമത്തന്‍. ഒരുപാടുപേര്‍ക്ക് പ്രിയപ്പെട്ട ഈ പഴത്തിന്റെ കട്ടിയുള്ള തൊലി ചെത്തിക്കളയുന്നതാകട്ടെ അല്‍പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ നെടുകെ പിളര്‍ന്ന് പിന്നീട് ചെറുകഷണങ്ങളായി മുറിച്ചാണ് പലരും അതിനെ മറികടക്കാറുള്ളത്. വ്യത്യസ്തമായ രീതിയില്‍ വളരെ പെട്ടെന്ന് തണ്ണിമത്തന്‍ മുറിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

To advertise here,

കൊറിയക്കാരനായ യുവാവിന്റെ പങ്കാളി റെക്കോഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുവാവ് തണ്ണിമത്തന്‍ കൈയിലെടുത്ത് എളുപ്പത്തില്‍ തൊലി ചെത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതുപോലെ ഒരു ആപ്പിളിന്റെ തൊലികളയാന്‍ പോലും എനിക്ക് കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

യുവതിയെപ്പോലെ തന്നെ വീഡിയോ കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്. ജീവിതത്തില്‍ ഇന്നേവരെ ഇങ്ങനൊരു പ്രവൃത്തി കണ്ടിട്ടില്ലെന്നും ഇത് വേറെ ലെവലാണെന്നുമെല്ലാം കമന്റുകളുണ്ട്. 

തണ്ണിമത്തന്‍ വാങ്ങിയാല്‍ അതിന്റെ ചുവപ്പ് നിറത്തിലുള്ള കാമ്പ് മാത്രമാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ തണ്ണിമത്തന്റെ കാമ്പ് മാത്രമല്ല പുറംതോടും ഭക്ഷ്യയോഗ്യമാണ്. കറിവെക്കാനും ചട്ണയുണ്ടാക്കാനും അച്ചാറിടാനുമെല്ലാം ആളുകള്‍ ഈ പുറംതൊലി ഉപയോഗിക്കാറുണ്ട്.