
ഇന്ത്യയിലെ വിവിധപ്രദേശങ്ങളിലെ കാഴ്ചകൾ പരിചയപ്പെടുത്തുന്ന വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഇത്രയും വെെവിധ്യമുള്ള മറ്റൊരു രാജ്യമുണ്ടാകില്ല.
വാഴയിലയിൽ സദ്യ കഴിക്കുന്നത് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ വടക്കേ ഇന്ത്യയിൽ അതൊരു കൗതുകമാണ്. ഇപ്പോഴിതാ ഡൽഹി സ്വദേശിയായ വ്ളോഗർ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റീൽ വലിയ ശ്രദ്ധനേടുകയാണ് .
'ബനാന ലീഫ് പ്ലൈറ്റ്' ആണ് 27.8 ലക്ഷം കാഴ്ചക്കാരെ നേടിയ താരം. ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ള വാഴയിലയെ വൃത്താകൃതിയിലേക്ക് മാറ്റുന്നത് രസകരമായി കണ്ടിരിക്കാം.
ഒരേ ആകൃതിയിൽ കഷണങ്ങളാക്കി മുറിച്ച വാഴയിലെ സ്റ്റീൽ പ്ലേറ്റ് കമഴ്ത്തിവെച്ചാണ് വട്ടത്തിൽ മുറിച്ചെടുക്കുന്നത്. ചെന്നൈയിലാണ് വാഴയില രൂപമാറ്റം നടക്കുന്ന വീഡിയോയുടെ ഉത്ഭവം. പ്ലേറ്റ് വട്ടത്തിലിരിക്കണമെന്ന് നിങ്ങളോട് ആരു പറഞ്ഞു എന്ന് മുതൽ ഇത് പുന:രുപയോഗിക്കാൻ കഴിയുമോ എന്നുവരെ കമന്റുകളുണ്ട്.
Content Highlights: video showing making of banana leaf plates
Published: 07 Aug 2024, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented