ഒട്ടുമിക്കവരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ഭക്ഷ്യപദാര്‍ഥമാണ് ഐസ്ക്രീം. ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. ചോക്ലേറ്റ്, വാനില, സ്ട്രോബെറി എന്നിങ്ങനെ വ്യത്യസ്തമായ ഫ്ളേവറുകളില്‍ ഐസ്ക്രീമുകളുണ്ട്. എന്നാല്‍ മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം ആയാലോ? അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു കമ്പനി.
യുഎസ്സിലെ പ്രമുഖ ബേബി ബ്രാന്‍ഡായ ഫ്രിദയാണ് മുലപ്പാല്‍ രുചിയിൽ ഐസ്ക്രീം ഉണ്ടാക്കാനൊരുങ്ങുന്നത്. 2-ഇന്‍-1 മാനുവല്‍ ബ്രസ്റ്റ് പമ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് കമ്പനി ഐസ്ക്രീം തയ്യാറാക്കാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ മുലപ്പാല്‍ കൊണ്ടുള്ള ഐസ്ക്രീമായിരിക്കില്ല. മുലപ്പാലിന് സമാനമായ രുചിയുള്ളതായിരിക്കും ഐസ്ക്രീം. ഭക്ഷ്യപദാര്‍ഥങ്ങളില്‍ മുലപ്പാല്‍ ഉപയോഗിക്കാന്‍ ഫുഡ് അതോറിറ്റിയുടെ അനുമതിയില്ലാത്തതാണ് ഇതിന് കാരണം.
മുലപ്പാലിലുള്ള വിറ്റാമിനുകളും മറ്റുഘടകങ്ങളെല്ലാം ഇതിലുള്‍പ്പെടുത്തും. ഒമേഗ-3 ഫാറ്റ്സ്, ലാക്ടോസ്, കാല്‍സിയം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ന്യൂട്രിയന്റ് റിച്ച് ഐസ്ക്രീം ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഐസ്ക്രീം പുറത്തിറക്കാനുള്ള തീരുമാനം കമ്പനി അവരുടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഇതിന് പിന്നാലെ പലരും കമന്റുകളുമായെത്തി. ഐസ്ക്രീമിനായി കാത്തിരിക്കുന്നുവെന്ന് ഒട്ടുമിക്ക ഉപഭോക്താക്കളും പ്രതികരിച്ചു. ഐസ്ക്രീമിന്റെ രുചി എന്തെന്നറിയാനുള്ള കൗതുകവും പലരും പങ്കുവെച്ചു. ഒമ്പത് മാസത്തിന് ശേഷം മാത്രമേ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയുള്ളൂ.
Content Highlights: US Baby Brand Offers Breast Milk Ice Cream To Customers
Published: 29 Mar 2025, 05:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented