ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയര്‍ വീര്‍ത്തു വരാറില്ലേ? ചില ഭക്ഷണങ്ങള്‍ മൂലമുള്ള ദഹനപ്രശ്‌നങ്ങളാണ് ഇതിന് കാരണം. കൂടാതെ ഗ്യാസ്ട്രബിള്‍,നെഞ്ചെരിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരാതിരിക്കാനുള്ള ഒരു പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡയറ്റീഷ്യനായ മന്‍പ്രീത് കല്‍റ.
ഭക്ഷണത്തിന് മുമ്പ് കഴിക്കാനുള്ള ഒരു വിഭവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. ഇതുണ്ടാക്കിക്കഴിക്കുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെന്നാണ് അവരുടെ നിര്‍ദ്ദേശം.ചുക്കുപൊടി, അയമോദകപ്പൊടി, ശര്‍ക്കര എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകള്‍. ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ദഹനത്തിന് വളരെ ഗുണകരമായ ഒന്നാണ്. ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാനും വയറുവേദനയും ഗ്യാസും വയര്‍ വീര്‍ത്തിരിക്കുന്നതും തടയാനും ഇവ ഉപകരിക്കും.
അയമോദകപ്പൊടിയും ദഹനം സുഗമമാക്കാക്കുകയും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്തി വയറു വീര്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. ശര്‍ക്കരയും ദഹനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഗുണം ചെയ്യും. വയറു വീര്‍ക്കാതിരിക്കാന്‍ ഭക്ഷണത്തിനു മുമ്പാണ് ഈ വിഭവം കഴിക്കേണ്ടത്.
പാചകരീതിയിലേയ്ക്ക്; അയമോദകപ്പൊടിയും ശര്‍ക്കരയും ഒരുമിച്ചു പൊടിച്ചെടുത്ത് പേസ്റ്റാക്കിയെടുക്കണം. ശേഷം ഈ പേസ്റ്റും ഉണങ്ങിയ ഇഞ്ചിപ്പൊടിയും മിക്‌സ് ചെയ്‌തെടുക്കുക. നന്നായി ഇളക്കിയ ശേഷം ഇവയെ ചെറിയ ഉരുളകളാക്കി മാറ്റണം. ഈ ഉരുള ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്ത് വരുന്നത് തടയുകയും ചെയ്യും.
Content Highlights: Bloating ,Prevent Bloating,Pre-Meal Snack,ginger,food
Published: 10 Oct 2023, 08:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented