തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭിക്കുന്ന ഉഡാൻ യാത്രി കഫേ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു.

To advertise here,

കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫേയാണിത്. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലും രണ്ട് കഫേകളാണ് വെള്ളിയാഴ്ച തുറന്നത്.

തിരുവനന്തപുരത്തിനൊപ്പം അദാനി എയർപോർട്ട്സിനു കീഴിലുള്ള മംഗളൂരു, മുംബൈ, നവി മുംബൈ വിമാനത്താവളങ്ങളിലും ഉഡാൻ കഫേ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിജി യാത്ര സേവനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ആഭ്യന്തര യാത്രക്കാർക്ക് ഡിജിയാത്രയ്ക്കായി നാല് ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രയൽ ഓപ്പറേഷൻ കാലയളവിൽ 21 ശതമാനത്തോളം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തി.