രോഗ്യഗുണങ്ങളുടെ പേരില്‍ വളരെ പ്രിയങ്കരമായൊരു പഴമാണ് അവക്കാഡോ. വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍,  ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയുടെ നല്ലൊരു സ്രോതസ് കൂടിയാണിത്.

To advertise here,

ശരീരഭാരം കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ അവക്കാഡോ കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവക്കാഡോയൊടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

അവക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഇതിനൊപ്പം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. സംസ്‌കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്‌ക്കൊപ്പം ശരീരത്തില്‍ എത്തുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

അവക്കാഡോ കഴിയ്ക്കുമ്പോള്‍ അതിനൊപ്പം എരിവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരും. പൊട്ടാസ്യത്തിന്റെ മികച്ച കലവറയാണ് ഈ പഴം. അതിനാല്‍ അധികം ഉപ്പിട്ട ഭക്ഷണങ്ങള്‍ കഴിക്കരുത്. ആ ഭക്ഷണങ്ങളിലെ സോഡിയം ഇവയ്‌ക്കൊപ്പം ചേരുമ്പോള്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് തടസപ്പെടുകയും ദഹന പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാകുകയും ചെയ്യും. 

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് അവക്കാഡോ. ചീസ് പോലുള്ള പാലുത്പ്പന്നങ്ങളും അതിനൊപ്പം കഴിക്കരുത്. ഇവയില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഓറഞ്ച്, മുന്തിരി പോലെയുള്ള  അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് വയറിന് പ്രശ്‌നങ്ങള്‍ക്ക് വരുത്തിവെയ്ക്കും. അവക്കാഡോയില്‍ പഞ്ചസാര കുറവാണ്.  അതിനാല്‍ 
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത്  ഒഴിവാക്കാം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിലെ കൊഴുപ്പും അവക്കാഡോയിലുള്ള കൊഴുപ്പും ചേരുമ്പോള്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പടിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അവക്കാഡോക്കൊപ്പം അധികമായി കഴിക്കുന്നത് ഒഴിവാക്കുക. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. )