ചെന്നൈ: തമിഴ്നാട്ടിൽ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോയി ഇടിയപ്പം വിൽക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പംകഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായി വ്യാപകപരാതികൾ ഉയർന്നതിനെത്തുടർന്നാണ് നടപടി.
ഇടിയപ്പം വിൽപ്പനക്കാർ ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽനിന്ന് ലൈസൻസെടുക്കുകയും എല്ലാവർഷവും പുതുക്കുകയും വേണം. ഇടിയപ്പം തയ്യാറാക്കാൻ ഗുണമേന്മയുള്ള അരി ഉപയോഗിക്കണമെന്നും പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്.
ഇടിയപ്പം തയ്യാറാക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും കൈകളിലും തലയിലും ഉറകൾ ധരിക്കണം. പനി, അണുബാധ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഇടിയപ്പം വിൽക്കുന്നതും ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചിട്ടുണ്ട്.
Content Highlights: Tamil Nadu imposes strict regulations on Idiyappam sales due to quality issues and rising health concerns. Learn about the new licensing and hygiene rules for vendors.
Published: 27 Dec 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented