
ഇഷ്ടപ്പെട്ട ഭക്ഷണം തേടി എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ചിലര്‍. എന്നാല്‍, മറ്റു ചിലരാകട്ടെ ഇഷ്ട ഭക്ഷണത്തിന് എത്ര വിലകൊടുക്കാനും മടിക്കാത്തവര്‍ ആണ്. പുതിയ പുതിയ രുചിക്കൂട്ടുകള്‍ തേടി പോകുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ആര്‍ഭാടമായും മാറാറുണ്ട്.
പ്രമുഖ തുര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭക്ഷണപ്രേമികള്‍ക്കിടയില്‍ സാള്‍ട്ട് ബേ എന്നറിയപ്പെടുന്ന അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഗോക്‌ചെയുടെ പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അബുദാബിയിലെ തങ്ങളുടെ റെസ്‌റ്റൊറന്റില്‍ നിന്നുള്ള ബില്ലാണ് ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്. ബില്ലിലെ തുക കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ഒന്നോ രണ്ടോ ലക്ഷമല്ല, 1.36 കോടി രൂപയുടെ ബില്ലാണ് ഗോക്‌ചെ പങ്കുവെച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ വൈന്‍, സാള്‍ട്ട് ബേയുടെ പ്രസിദ്ധമായ സ്വര്‍ണം പൂശിയ ഇസ്താംബുള്‍ സ്റ്റീക്ക് എന്നിവയ്ക്കാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തുക കാണിച്ചിരിക്കുന്നത്. ഗുണമേന്മ ഒരിക്കലും ചെലവേറിയതല്ല എന്ന കാപ്ഷനോടെയാണ് ബില്ലിന്റെ ചിത്രം ഗോക്‌ചെ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ബില്ലിലെ ഭീമന്‍ തുക കണ്ട് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ബില്ലിലെ തുക ഒരു ഗ്രാമത്തെ മുഴുവന്‍ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഭ്രാന്തിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ഇത് വിവേകശൂന്യമായ പ്രവര്‍ത്തിയാണെന്നും പകല്‍കൊള്ളയാണെന്നും മറ്റൊരാള്‍ പറഞ്ഞു.
Content Highlights: salt bae shares rs 1 36 cr food bill, food, viral post
Published: 19 Nov 2022, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented