വാഴപ്പഴം പോഷകങ്ങളുടെ കലവറയാണ്. എന്നാൽ തൊലിയുടെ നിറംമാറാൻ തുടങ്ങിയാൽ പലരും കഴിക്കാൻ മടിക്കും. തൊലിയുടെ നിറം മാറിയാലും പഴം കൊണ്ട് വ്യത്യസ്തമായ പല ഭക്ഷണവും തയ്യാറാക്കാവുന്നതാണ്. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പഴങ്ങൾ, പാചകത്തിൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ അനുയോജ്യമാണ്. പഴത്തിൻ്റെ ക്രീമി ഘടന സ്മൂത്തികൾ തയ്യാറാക്കാനും പാൻകേക്കുകളിലും മഫിനുകളിലും മധുരം നൽകാനും സഹായിക്കും. കേക്കുകളിലും ബ്രെഡുകളിലും ഈർപ്പം നിലനിർത്താനും പഴം മികച്ച മാർഗമാണ്.
ബനാന റൊട്ടി
പഴുത്ത പഴം ഉടച്ച് ഗോതമ്പ് മാവിൽ ഏലക്കാപ്പൊടിയും ഒരു നുള്ള് ഉപ്പോ ശർക്കരയോ ചേർത്ത് കുഴയ്ക്കുക. റൊട്ടിയായി പരത്തി തവയിൽ വേവിച്ചെടുക്കുക. കുട്ടികളുടെ ലഞ്ച് ബോക്സിന് അനുയോജ്യമായ മധുരമുള്ള റൊട്ടി ഇത്തരത്തിൽ തയ്യാറാക്കാം.
ബനാന പാൻകേക്ക്
പഴം ഉടച്ച ശേഷം ഒരു നുള്ള് കറുവാപ്പട്ടയും പാലോ തൈരോ കൂടെ ചേർത്ത് ചേർത്ത് ഗോതമ്പ് മാവിലേക്ക് യോജിപ്പിക്കാം. പാൻ ചൂടാക്കി മാവ് ഒഴിച്ച് മൃദുവായ പാൻകേക്ക് തയ്യാറാക്കാം.
ബനാന കേക്ക്
കേക്ക് തയ്യാറാക്കാനുള്ള മാവിലേക്ക്, എണ്ണ, തൈര്, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, വാനില എസൻസ് എന്നിവ ചേർത്ത് കട്ട് ആൻഡ് ഫോൾഡ് രീതിയിൽ ഉടച്ച പഴം ചേർത്ത് മിക്സ് ചെയ്യുക. 30 മിനിറ്റ് ബേക്ക് ചെയ്ത് രുചികരമായ ബനാന കേക്ക് തയ്യാർ.
ബനാന മിൽക്ക്‌ഷേക്ക്
പഴം, പാൽ, ഈന്തപ്പഴം, കറുവാപ്പട്ട, ഒരു സ്പൂൺ പീനട്ട് ബട്ടർ എന്നിവ ബ്ലെൻഡ് ചെയ്യുക. ഗ്ലാസ്സിൽ ഒഴിച്ച് പോഷകസമ്പുഷ്ടവും ഊർജ്ജദായകവുമായ മിൽക്ക്‌ഷേക്ക് ആസ്വദിക്കാം. പ്രഭാത ഭക്ഷണമായോ വ്യായാമ ശേഷമുള്ള പാനീയമായോ കുടിക്കാവുന്നതാണ്.
ബനാന ഐസ്ക്രീം
പഴം കഷണങ്ങളാക്കി മുറിച്ച് ഫ്രീസ് ചെയ്യുക. പിന്നീട് പാൽ, കോക്കോ, കാപ്പി, അല്ലെങ്കിൽ വാനില എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്യുക. ഐസ്ക്രീം മോൾഡിൽ ഒഴിച്ച് മുകളിൽ കുറച്ച് ഏത്തപ്പഴ കഷണങ്ങൾ വെച്ച് 6-8 മണിക്കൂർ ഫ്രീസ് ചെയ്യുക. പഞ്ചസാര ചേർക്കാത്ത ക്രീമി ഐസ്ക്രീം തയ്യാർ!
Content Highlights: ipe Banana Recipes: From Bread to Ice Cream
Published: 17 Aug 2025, 06:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented